കൊളംബോ: ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും ചൈനീസും പഠിക്കുമെന്ന് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. മാറുന്ന ലോകവുമായി പൊരുത്തപ്പെടുന്നതിന് ശ്രീലങ്കയെ പ്രാപ്തമാക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
'നമുക്ക് പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കേണ്ടിവരും. മാറുന്ന ലേകവുമായി പൊരുത്തപ്പെടുന്നതിന് നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷിന് പുറമേ ചൈനീസും ഹിന്ദിയും പഠിക്കേണ്ടതുണ്ട്'.- കൊളംബോയിലെ ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നിലവില്‍ ശ്രീലങ്കയിലെ സ്‌കൂളുകളില്‍ രണ്ടാം ഭാഷയായി ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റികളില്‍ പ്രവേശന പരീക്ഷകള്‍ക്കായി ഹിന്ദിയും ചൈനീസും പഠിക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്.
നേരത്തെ, ഇന്ത്യന്‍ രൂപ പൊതു കറന്‍സിയായി ഉപയോഗിക്കുന്നതില്‍ ശ്രീലങ്കയ്ക്ക് വിരോധമില്ലെന്ന് വിക്രമസിംഗെ പറഞ്ഞിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക