പുതിയ കോവിഡ് വകഭേദം, 'ബിഎ.2. 86', മൂന്ന് രാജ്യങ്ങളില്‍ കണ്ടെത്തി; നിരീക്ഷണം 

ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ കോവിഡ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര് ബിഎ.2. 86 എന്നാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ കോവിഡ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര് ബിഎ.2. 86 എന്നാണ്.ഇതിനെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ ഏജന്‍സി അറിയിച്ചു.

ഇസ്രായേല്‍, ഡെന്മാര്‍ക്ക്, അമേരിക്ക എന്നിവിടങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ വകഭേദത്തെ നിരീക്ഷിച്ച് വരികയാണെന്നും ലഭ്യമാവുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം പുറത്തുവിടുമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് ബിഎ.2. 86 വകഭേദത്തെ നിരീക്ഷിച്ച് വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായതിനാലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.എന്നാല്‍ നിലവില്‍ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സാര്‍സ് കൊറോണ വൈറസ്- 2അടക്കം എല്ലാ വൈറസുകളും കാലാകാലങ്ങളില്‍ മാറ്റത്തിന് വിധേയമാകും. ഭൂരിഭാഗം മാറ്റങ്ങളും വൈറസിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താറില്ല. എന്നാല്‍ അത്തരത്തില്‍ മാറ്റം വന്നാല്‍ വൈറസ് പടരുന്നതിന് ഇടയാക്കിയേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com