വെടിയേറ്റ് മരിച്ച സ്ഥാനാര്‍ത്ഥിക്ക് 16 ശതമാനം വോട്ട്; ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നില്‍

ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി ലൂസിയ ഗോണ്‍സലെസിന് മേല്‍ക്കൈ
ലൂസിയ ഗോണ്‍സലെസ്/എഎഫ്പി
ലൂസിയ ഗോണ്‍സലെസ്/എഎഫ്പി

ക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി ലൂസിയ ഗോണ്‍സലെസിന് മേല്‍ക്കൈ. 40 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍, ലൂസിയ 33 ശതമാനം വോട്ട് നേടി. ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളിയായി അപ്രതീക്ഷിതമായി രംഗത്തെത്തിയ മധ്യ ഇടത് സ്ഥാനാര്‍ത്ഥി ഡാനിയല്‍ നൊബോവയ്ക്ക് 24.4ശതമാനം വോട്ട് ലഭിച്ചു. കൊല്ലപ്പെട്ട സ്ഥാനാര്‍ത്ഥി  ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോയ്ക്ക് 16 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഫെര്‍ണാണ്ടോ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദമായിരുന്നു. ഒക്ടോബര്‍ 15നാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം. വിലാവിസെന്‍സിയോയുടെ കൊലപാതകത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ ക്രിസ്ത്യന്‍ സുറിറ്റയാണ് അദ്ദേഹത്തിന് പകരം മത്സരിച്ചത്. എന്നാല്‍, ബാലറ്റ് പേപ്പറുകള്‍ നേരത്തെ പ്രിന്റ് ചെയ്തതിനാല്‍, ഫെര്‍ണാണ്ടോയുടെ പേരു തന്നെയാണ് ബാലറ്റ് പേപ്പറില്‍ എഴുതിയിരുന്നത്. 

ഇക്വഡോര്‍ നാഷണല്‍ അസംബ്ലി മുന്‍ അംഗവും അഴിമതി വിരുദ്ധ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ആയിരുന്ന ഫെര്‍ണാണ്ടോ, ഓഗസ്റ്റ് പത്തിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കോയിലേഷന്‍ മൂവ്‌മെന്റിന്റെ ഭാഗമായ ഇദ്ദേഹത്തിന് ഏഴ് ശതമാനം വരെ വോട്ട് ലഭിച്ചേക്കും എന്നായിരുന്നു സൂചന. എന്നാല്‍ അതില്‍ക്കൂടുതല്‍ വോട്ട് നേടി. 

അല്‍ബേനിയന്‍ മാഫിയയും മെക്‌സിക്കന്‍ മയക്കു മരുന്നു സംഘങ്ങളുമായി രാജ്യത്ത് നടക്കുന്ന ഏറ്റുമുട്ടലിന്റെ ഫലമായാണ് ഫെര്‍ണാണ്ടോ കൊല്ലപ്പെട്ടത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഇന്ധന കച്ചവടവുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ ഇദ്ദേഹം അറ്റോര്‍ണി ജനറലിന് കൈമാറിയതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കണ്‍സര്‍വേറ്റീവ് നേതാവ് ഗില്ലിര്‍മോ ലാസോയാണ് നിലവില്‍ ഇക്വഡോര്‍ പ്രസിന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com