പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍/പിഎംഒ,ട്വിറ്റര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍/പിഎംഒ,ട്വിറ്റര്‍

ബ്രിക്‌സ് കൂട്ടായ്മ വികസിപ്പിക്കുന്നതിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ; പ്രധാനമന്ത്രി

: ബ്രിക്‌സ് കൂട്ടായ്മ വികസിപ്പിക്കുന്നതിന് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജൊഹാനസ്ബര്‍ഗ്: ബ്രിക്‌സ് കൂട്ടായ്മ വികസിപ്പിക്കുന്നതിന് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പണ്‍ പ്ലീനറി സമ്മേളനത്തിലാണ് മോദി ബ്രിക്‌സ് കൂട്ടായ്മ വികസിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചത്. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനും 15ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയില്‍ എത്തിയത്.

രണ്ട് ദശാബ്ദമായി ബ്രിക്‌സ് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയെന്ന് മോദി പറഞ്ഞു. ഭാവിയെ മുന്‍നിര്‍ത്തി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവര്‍ത്തിക്കണം. റെയില്‍വേ മേഖലയിലെ സാധ്യതകളെക്കുറിച്ചു പഠനം നടത്തണം. മഹാത്മാ ഗാന്ധിയും ഇന്ത്യയുമായും ചരിത്രപരമായ ബന്ധമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ജൊഹാനസ്ബര്‍ഗ് പോലുള്ള മനോഹരമായ നഗരത്തില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. 

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണു ബ്രിക്‌സ്. ബ്രിക്‌സ് രാഷ്ട്രത്തലവന്മാര്‍ക്ക് പുറമേ ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ഇരുപതിലേറെ രാഷ്ട്രത്തലവന്മാരും ഉച്ചകോടിക്കെത്തുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ വെര്‍ച്വലായാണു പങ്കെടുക്കുക. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ഉച്ചകോടിക്കെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com