പിസയും ചിക്കന്‍ പാറ്റീസും കൊടുത്തില്ല; ജയിൽ ഉദ്യോ​ഗസ്ഥനെ തടവിലാക്കി തടവുകാർ

70കാരനായ ഉദ്യോ​ഗസ്ഥനെയാണ് തടവിലാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പിസയും ചിക്കന്‍ പാറ്റീസും നല്‍കാത്തതിനെ തുടര്‍ന്ന് ജയിലുദ്യോഗസ്ഥനെ തടവിലാക്കി തടവുകാര്‍. ഫ്രാന്‍സിലെ മിസോറി സെന്റ് ലൂയിസ് ജയിലിലാണ് സംഭവം. പിസയും ചിക്കന്‍ പാറ്റീസും വേണമെന്നായിരുന്നു തടവുകാരുടെ ആവശ്യം എന്നാല്‍ ഈ ഭക്ഷണം നല്‍കാനുള്ള അനുമതിയില്ലെന്ന് 70കാരനായ കറക്ഷന്‍ ഉദ്യോഗസ്ഥൻ അറിയിച്ചതിന് പിന്നാലെ തടവുകാര്‍ ഇദ്ദേഹത്തെ ബലമായി തടവിലാക്കുകയായിരുന്നു.

ജയില്‍ അധികൃതര്‍ പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ വെപ്പണ്‍സ് ആൻഡ്  ടാക്ടിക്‌സ് ടീം എത്തി ഒരു മണിക്കൂറോളം തടവുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ച ശേഷമാണ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചത്. പരിക്കുകളെ തുടര്‍ന്ന് ഉദ്യോ​ഗസ്ഥനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ച തടവുകാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും തടവുകാരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ടെന്നും ജയില്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com