മുഹമ്മദ് മസൂദ്/ എഎന്‍ഐ
മുഹമ്മദ് മസൂദ്/ എഎന്‍ഐ

'ഐഎസില്‍ ചേര്‍ന്ന് ജിഹാദിനായി പോരാടണം'; പാക് ഡോക്ടര്‍ക്ക് 18 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി

2020 ഫെബ്രുവരി 21 ന് ചിക്കാഗോയില്‍ നിന്നും ജോര്‍ദാന്‍ വഴി സിറിയയിലേക്ക് പോകാന്‍ മസൂദ് ശ്രമിച്ചെങ്കിലും നടന്നില്ല

വാഷിങ്ടണ്‍:  അമേരിക്കയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാകിസ്ഥാനി ഡോക്ടര്‍ക്ക് യുഎസ് കോടതി 18 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഡോക്ടര്‍ മുഹമ്മദ് മസൂദ് (31) നെയാണ് കോടതി ശിക്ഷിച്ചത്. ഐഎസിന് സഹായം നൽകാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. 

ഭീകരസംഘടനയായ ഐഎസിന്റെ കടുത്ത ആരാധകനായിരുന്നു ഡോക്ടര്‍ മസൂദ്. ഐഎസിന് ഡോക്ടര്‍ സഹായം നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുഎസിലെ റോച്ചസ്റ്റര്‍ മെഡിക്കല്‍ ക്ലിനിക്കില്‍ റിസര്‍ച്ച് കോര്‍ഡിനേറ്ററായി ജോലി ചെയ്യുമ്പോഴാണ് ഡോക്ടര്‍ പിടിയിലാകുന്നത്. 

2020 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള കാലയളവിലെ ചില സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡോക്ടര്‍ മസൂദ് എഫ്ബിഐയുടെ നിരീക്ഷണ വലയത്തിലാകുന്നത്.  ജിഹാദിനായി പോരാടാനും പരിക്കേറ്റ സഹോദരങ്ങളെ സഹായിക്കാനും ആഗ്രഹിക്കുന്നതായി ഇയാള്‍ സന്ദേശത്തില്‍ കുറിച്ചിരുന്നു. 

അമേരിക്കയില്‍ ചാവേര്‍ ആക്രമണം നടത്തുന്നതിനുള്ള പദ്ധതിയും ആ​ഗ്രഹവും സന്ദേശത്തില്‍ ഡോക്ടര്‍ കുറിച്ചിരുന്നു. 2020 ഫെബ്രുവരി 21 ന് ചിക്കാഗോയില്‍ നിന്നും ജോര്‍ദാന്‍ വഴി സിറിയയിലേക്ക് പോകാന്‍ മസൂദ് ശ്രമിച്ചെങ്കിലും കോവിഡ് മൂലം അതിര്‍ത്തികള്‍ അടച്ചതിനാല്‍ യാത്ര നടന്നില്ല. 

ഒടുവിൽ 2020 മാർച്ച് 19 ന് സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മിനിയാപൊളിസ് എയർപോർട്ടിൽ വെച്ച് എഫ്ബിഐ ഇയാളെ അറസ്റ്റ് ചെയ്തു. തൊഴിൽ വിസയിലാണ് മസൂദ് അമേരിക്കയിൽ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com