42 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് സ്‌കൈ ഡൈവിങ്; റെക്കോര്‍ഡ് തിരുത്താന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ

42.5 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് താഴേക്കു ചാടുന്ന ആദ്യ വനിതയെന്ന പട്ടം കരസ്ഥമാക്കാനൊരുങ്ങി അമേരിക്കന്‍ ഇന്ത്യന്‍ വംശജയായ സ്വാതി വര്‍ഷ്‌ണെയ്
സ്വാതി വര്‍ഷ്‌ണെയ്/ഐഎഎന്‍എസ്
സ്വാതി വര്‍ഷ്‌ണെയ്/ഐഎഎന്‍എസ്

ന്യൂയോര്‍ക്ക്: 42.5 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് താഴേക്കു ചാടുന്ന ആദ്യ വനിതയെന്ന പട്ടം കരസ്ഥമാക്കാനൊരുങ്ങി അമേരിക്കന്‍ ഇന്ത്യന്‍ വംശജയായ സ്വാതി വര്‍ഷ്‌ണെയ്. ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയര്‍ മേഖലയില്‍നിന്നാണ് സ്‌കൈ ഡൈവിങ്. സ്വകാര്യ കമ്പനിയായ ഹേര പ്രോജക്ട് ഓഫ് റൈസിങ് യുണൈറ്റഡ് ആണ് സ്‌കൈ ഡൈവിങിന് അവസരമൊരുക്കുന്നത്. സ്വാതി ഉള്‍പ്പെടെ മൂന്നുപേരെ അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ശാസ്ത്ര, സാങ്കേതിക മേഖലയിലെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.മാണ് പരിശോധനകള്‍ക്കും പരിശീലനങ്ങള്‍ക്കുംശേഷം 2025ലായിരിക്കും സ്‌കൈ ഡൈവിങ്. 

ഭൂമിയുടെ അന്തരീക്ഷത്തെ അഞ്ച് മേഖല ആയാണ് തിരിക്കുന്നത്. ട്രോപ്പോസ്ഫിയര്‍ (സമുദ്രനിരപ്പില്‍നിന്ന് 12 കി.മീ. വരെ), സ്ട്രാറ്റോസ്ഫിയര്‍ (12 കി.മീ.-50 കി.മീ വരെ), മെസോസ്ഫിയര്‍ (50 കി.മീ-80 കി.മീ. വരെ), തെര്‍മോസ്ഫിയര്‍ (80 കി.മീ- 700 കി.മീ. വരെ), എക്‌സോസ്ഫിയര്‍ (700 കി.മീ-10,000 കീ.മീ വരെ). ഇതില്‍ സ്ട്രാറ്റോസ്ഫിയര്‍ ആണ് ചാട്ടത്തിനായി ഹേര കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിലൂടെ നാലു റെക്കോര്‍ഡുകളും ചാടുന്നയാള്‍ക്ക് സ്വന്തമാക്കാനാകും. ഇതുവരെ ഏറ്റവും ഉയര്‍ന്ന പ്രതലത്തില്‍നിന്ന് താഴേക്കു ചാടിയത് 1.1 കി.മീ. ഉയരത്തില്‍നിന്നാണ്. ഇതുള്‍പ്പെടെയാണ് നാല് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കാന്‍ പോകുന്നത്. 

മാസാച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ആളാണ് സ്വാതി വര്‍ഷ്‌ണെയ്. 1,200ല്‍ അധികം തവണ ഉയരത്തില്‍നിന്നു ചാടി (സ്‌കൈ ഡൈവിങ്) നേട്ടങ്ങള്‍ സ്വന്തമാക്കിയ ആളാണ് സ്വാതി. എലെയ്‌ന റോഡ്രിഗസ്, ഡയാന വാലെറിന്‍ ജിമെനെസ് എന്നിവരാണ് അന്തിമ പട്ടികയില്‍ എത്തിയ മറ്റുള്ളവര്‍. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com