ആഗോള ശരാശരിയുടെ പകുതിയില്‍ താഴെ; 2022 ല്‍ ഇന്ത്യയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ അഞ്ച് ശതമാനം വര്‍ധിച്ചു

അന്താരാഷ്ട്ര ശാസ്ത്രജ്ഞ സംഘത്തിന്റെ ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമന ചാര്‍ട്ടില്‍ യുഎസ് ആണ് ഒന്നാമത്.
ഡൽഹിയിലെ വായു മലിനീകരണം/ പിടിഐ ചിത്രം
ഡൽഹിയിലെ വായു മലിനീകരണം/ പിടിഐ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ 2022-ല്‍ അഞ്ച് ശതമാനം ഉയര്‍ന്ന് രണ്ട് ടണ്ണിലെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇപ്പോഴും ആഗോള ശരാശരിയുടെ പകുതിയില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അന്താരാഷ്ട്ര ശാസ്ത്രജ്ഞ സംഘത്തിന്റെ ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമന ചാര്‍ട്ടില്‍ യുഎസ് ആണ് ഒന്നാമത്. അമേരിക്കയില്‍ ഓരോ വ്യക്തിയും 14.9 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു, റഷ്യയില്‍ ഇത് (11.4) ശതമാനമാണ്. ജപ്പാന്‍ (8.5) ചൈന (8), യൂറോപ്യന്‍ യൂണിയന്‍ (6.2) എന്നിങ്ങനെയാണ് കണക്കുകള്‍. ഉദ്വമനത്തില്‍ ആഗോള ശരാശരി 4.7 ടണ്ണാണ്.

വ്യാവസായിക വിപ്ലവത്തിനു ശേഷം ഏറ്റവും കൂടുതല്‍ കാബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന രാജ്യമാണ് യുഎസ് 1850-2022 കാലഘട്ടത്തില്‍, യുഎസിന്റെ സഞ്ചിത ഉദ്വമനം 115 ജിഗാ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (ജിടി സി) (ലോകത്തിന്റെ മൊത്തം 24 ശതമാനം), യൂറോപ്യന്‍ യൂണിയന്റേത് 80 ജിടി സി (17 ശതമാനം), ചൈനയുടേത് 70 ജിടി സി (15 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍. 1850 മുതല്‍ ഇന്ത്യ 15 ജിടി സി പുറന്തള്ളുന്നു, ഇത് ലോകത്തെ മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 3 ശതമാനം മാത്രമാണ്. ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്റ്റ് നല്‍കിയ ഡാറ്റ കാണിക്കുന്നത് ഇന്ത്യയുടെ പ്രതിശീര്‍ഷ ഉദ്വമനം 2022ല്‍ 5.1 ശതമാനം വര്‍ധിച്ച് 2 ടണ്ണിലെത്തിയെന്നാണ്. 

അതേസമയം 2022 ല്‍ ചൈനയ്ക്കും (31 ശതമാനം) യുഎസിനും (14 ശതമാനം) ശേഷം ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓസക്‌സസൈഡ് പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യം. കല്‍ക്കരി (9.5 ശതമാനം), എണ്ണ (5.3 ശതമാനം), പ്രകൃതിവാതകം (5.6 ശതമാനം), സിമന്റ് (8.8 ശതമാനം),  എന്നിവയില്‍ നിന്നുള്ള ഉദ്വമനം വര്‍ധിച്ചതോടെ 2022-നെ അപേക്ഷിച്ച് ഇന്ത്യയുടെ മൊത്തം ഉദ്വമനം 8.2 ശതമാനം (6.7 ശതമാനം മുതല്‍ 9.7 ശതമാനം വരെ) വര്‍ദ്ധിച്ചതായി കണക്കാക്കപ്പെടുന്നതായും ശാസ്ത്രഞ്ജര്‍ പറഞ്ഞു. 

ദുബായിലെ ആഗോള കാലാവസ്ഥാ ചര്‍ച്ചകള്‍ക്കിടയിലാണ് ഈ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നതിന് 2030-ഓടെ ഉദ്വമനം 43 ശതമാനം കുറയ്ക്കുന്നതിനുള്ള ഒരു നിശ്ചിത മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കുകയാണ്. കാലാവസ്ഥാ ആഘാതങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com