വത്തിക്കാനിലല്ല, അന്ത്യവിശ്രമം റോമിലെ ബസിലിക്കയില്‍ മതി; അഭിലാഷം വെളിപ്പെടുത്തി മാര്‍പ്പാപ്പ

അടുത്ത വര്‍ഷം ബെല്‍ജിയത്തിലേക്കുള്ള യാത്ര സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോളിനേഷ്യ, അര്‍ജന്റീന സന്ദര്‍ശനങ്ങള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഫ്രാന്‍സിസ് മാര്‍പ്പാപ്പ/ പിടിഐ
ഫ്രാന്‍സിസ് മാര്‍പ്പാപ്പ/ പിടിഐ

റോം: മറ്റ് മാര്‍പാപ്പമാരെപ്പോലെ വത്തിക്കാനിലെ ഗ്രോട്ടോകളിലല്ല, സെന്റ് മേരി മേജറിന്റെ റോം ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച 87 വയസ്സ് തികയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ വര്‍ഷം രാജിവെക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പറഞ്ഞു.

അടുത്ത വര്‍ഷം ബെല്‍ജിയത്തിലേക്കുള്ള യാത്ര സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോളിനേഷ്യ, അര്‍ജന്റീന സന്ദര്‍ശനങ്ങള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിമിതികള്‍ ഉണ്ടെന്നും മറ്റ് യാത്രകളൊക്കെ പരിഗണനയിലാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. 

അക്യൂട്ട് ബ്രോങ്കൈറ്റിസ് മൂലം ആരോഗ്യാവസ്ഥ മോശമായതിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ യാത്രകളെക്കുറിച്ച് വ്യക്തമാക്കിയത്.  ആരോഗ്യാവസ്ഥ നല്ല രീതിയിലല്ലാത്തതിനാല്‍ യുഎന്‍ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഈ മാസം ദുബായിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. 

2013ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിരമിച്ചതുപോലെ വത്തിക്കാന് പുറത്ത് റോമിലെവിടെയെങ്കിലും വിരമിച്ച വൈദികരുടെ വസതിയില്‍ താമസിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com