ക്രിസ്മസിന് പൊതുമാപ്പ്,  ശ്രീലങ്കയില്‍ 1000 ത്തിലധികം കുറ്റവാളികള്‍ക്ക് ജയില്‍മോചനം 

കുടിശ്ശിക പിഴ അടക്കാനാവാതെ ജയിലിലടക്കപ്പെട്ടവരെയാണ് മോചിപ്പിച്ചിരിക്കുന്നതെന്ന് ജയില്‍ കമ്മീഷണര്‍ ഗാമിനി ദിസനായകെ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊളംബോ: ക്രിസ്മസിനോടനുബന്ധിച്ച് 1000-ലധികം കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കുകയും ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറിയിച്ചു. കുടിശ്ശിക പിഴ അടക്കാനാവാതെ ജയിലിലടക്കപ്പെട്ടവരെയാണ് മോചിപ്പിച്ചിരിക്കുന്നതെന്ന് ജയില്‍ കമ്മീഷണര്‍ ഗാമിനി ദിസനായകെ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി മയക്കുമരുന്നു വേട്ടയുടെ ഭാഗമായി 15,000 ത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ് തലേന്നാണ് മയക്കുമരുന്നുവേട്ട പൊലീസ് നിര്‍ത്തിവെച്ചത്. സൈനിക പിന്തുണയോടെയാണ് മയക്കുമരുന്നുവേട്ട ശക്തമാക്കിയത്. 

മെയ് മാസത്തില്‍ ഇതേ രീതിയില്‍ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. 13,666 പ്രതികളെ അറസ്റ്റ് ചെയ്തതായും 1,100 അടിമകളെ തടവിലാക്കിയതായും നിര്‍ബന്ധിത പുനരധിവാസത്തിനായി സൈന്യം നടത്തുന്ന കേന്ദ്രത്തില്‍ അയച്ചതായും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 11,000 പേരെ പാര്‍പ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ജയിലുകളില്‍ നിലവില്‍ ഏകദേശം 30,000 തടവുകാരുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com