ഡോൾഫിനൊപ്പം നീന്താൻ നദിയിൽ ചാടിയ 16കാരിയെ സ്രാവ് കടിച്ചു കൊന്നു

ശനിനാഴ്ച നോർത്ത് ഫ്രീമാന്റിലിലെ പെർത്തിന്റെ സമീപം സ്വാൻ നദിയിൽ നീന്താനിറങ്ങിയ പെൺകുട്ടിയാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാൻബെറ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ഡോൾഫിനൊപ്പം നീന്താനിറങ്ങിയ 16കാരിയെ സ്രാവ് കടിച്ചുകൊന്നു. ശനിനാഴ്ച നോർത്ത് ഫ്രീമാന്റിലിലെ പെർത്തിന്റെ സമീപം സ്വാൻ നദിയിൽ നീന്താനിറങ്ങിയ പെൺകുട്ടിയാണ് മരിച്ചത്.

പെൺകുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കൾക്കൊപ്പം ജെറ്റ് സ്‌കീയിലാണ് പെൺകുട്ടി ഇറങ്ങിയത്. ‌എന്നാൽ ഡോൾഫിനെ കണ്ടതിന് പിന്നാലെ പെൺകുട്ടി നദിയിലേക്ക് എടുത്തു ചാടുകയായിരുന്നു.

ഏത് ഇനം സ്രാവാണ് കടച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത്  വെച്ച് തന്നെ പെൺകുട്ടി മരിച്ചിരുന്നു. എന്നാൽ നദികളിൽ ഇത്തരത്തിൽ സ്രാവുകളെ കാണുന്നത് അപൂർവമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ സ്വാൻ നദിയിലിറങ്ങുന്നതിൽ കൂടുതൽ ജാ​ഗ്രത പാലിക്കാൻ സന്ദർശകർക്ക് അധികൃതർ നിർദേശം നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com