ചൈനയോട് വിട്ടുവീഴ്ചയ്ക്കില്ല, എല്ലായിടത്തും അമേരിക്കയുടെ മേധാവിത്വം ഉറപ്പിക്കും, മുന്നറിയിപ്പുമായി ജോ ബൈഡൻ

സാങ്കേതികവിദ്യയിലുമുൾപ്പെടെ എവിടെയെല്ലാം ചൈന മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം അമേരിക്കൻ മുന്നേറ്റം ഉറപ്പാക്കാനുള്ള നിക്ഷേപനയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.
ജോ ബൈഡൻ/ ചിത്രം ട്വിറ്റർ
ജോ ബൈഡൻ/ ചിത്രം ട്വിറ്റർ

വാഷിങ്ടൻ:  ചൈനയോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വ്യവസായത്തിലും സാങ്കേതികവിദ്യയിലുമുൾപ്പെടെ എവിടെയെല്ലാം ചൈന മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം അമേരിക്കൻ മുന്നേറ്റം ഉറപ്പാക്കാനുള്ള നിക്ഷേപനയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നതെന്ന് ഒരു മണിക്കൂർ നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു.

ചൈന പറത്തിവിട്ട ചാരബലൂൺ വെടിവച്ചിടാൻ വൈകിയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ വിമർശനങ്ങൾക്കിടെയാണ് ബൈഡൻ പ്രഖ്യാപനം. യുഎസ് പാർലമെന്റായ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ജനപ്രതിനിധി സഭയിൽ ബൈഡൻ നടത്തിയ പ്രസംഗത്തിൽ ചൈനയായിരുന്നു പ്രധാന വിഷയം. അതിന് ശേഷമാണ് റഷ്യയെ പോലും പ്രസം​ഗത്തിൽ ബൈഡൻ പരാമർശിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻങ്ങിനു പകരമാകാൻ കഴിയുന്ന ലോകനേതാക്കൾ ആരുമില്ലെന്ന് ബൈഡൻ പറഞ്ഞു. യുഎസിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള അതിക്രമം വേണ്ടെന്നും നയപ്രഖ്യാപന പ്രസം​ഗത്തിൽ ഓർമിപ്പിച്ചു. അതേസമയം യുഎസിനോട് മത്സരിക്കാ‍ൻ ഭയമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com