സൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ പുതിയ സിഇഒയെ പരിയപ്പെടുത്തി ഇലോണ്‍
മസ്ക്. സിഇഒയുടെ കസേരയിൽ ഇരിക്കുന്ന തന്റെ വളർത്തു നായ ഫ്ലോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള നായയുടെ ചിത്രം പങ്കുവെച്ചാണ് ട്വിറ്റർ മേധാവിയുടെ പ്രസ്താവന. തന്റെ നായ ട്വിറ്ററിന്റെ മുൻ സിഇഒ പരാഗ് അഗർവാളിനെക്കാൾ മെച്ചമാണെന്ന് പറഞ്ഞ മസ്ക് പരാഗിനെയും പരിഹസിച്ചു. നായ കറുത്ത ടീ-ഷർട്ട് ധരിച്ച് മുന്നിലെ മേശപ്പുറത്ത് ഫയലുകളും ലാപ്പ് ടോപ്പും വെച്ചിരിക്കുന്നതാണ് ചിത്രം.
ട്വിറ്ററിന്റെ പുതിയ സിഇഒ ഗംഭീരമാണെന്നായിരുന്നു ചിത്രത്തിന് മസ്ക് നൽകിയ ക്യാപ്ഷൻ. പരാഗ് അഗർവാളിന്റെ പേരെടുത്ത് പറയാതെ മുൻപുണ്ടായിരുന്ന ആളെക്കാൻ ഫ്ലോക്കി ഭേദമാണെന്നും മസ്ക് മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ഇലോണ്‍
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരാഗ് അഗർവാളിനെയടക്കം നിരവധി ആളുകളെ പുറത്താക്കിയിരുന്നു. മസ്ക് ചുമതലയേറ്റ ശേഷം ട്വിറ്ററിൽ നിരവധി മാറ്റങ്ങൾ വരുത്തിയിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ