ബർലിൻ; മൂലകോശ ചികിത്സയിലൂടെ എച്ച്ഐവി രോഗ മുക്തി നേടി ജർമൻ പൗരൻ. രക്താർബുദം ഭേദമാകാൻ വേണ്ടി നടത്തിയ സ്റ്റെം സെൽ ട്രാൻസ്പ്ലാൻറിനുശേഷമാണ് 53കാരൻ എച്ച്ഐവി ഭേദമായതെന്ന് സൈന്റിഫിക് ജേണൽ നേച്ചർ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ ചികിത്സാ രീതിയിലൂടെ എച്ച്ഐവി ഭേദമാകുന്ന മൂന്നാമത്തെ രോഗിയാണ് ജർമൻകാരൻ.
ജർമനിയിലെ ഡുസൽ ഡോഫിലുള്ള രോഗി എന്ന് അറിയപ്പെടുന്ന 53കാരൻ കഴിഞ്ഞ നാലു വർഷമായി എച്ച്ഐവിക്കുള്ള മരുന്നു കഴിക്കുന്നില്ല. കഴിഞ്ഞ ഒൻപതു വർഷമായി അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2008ലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് 2014ൽ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനാകുകയായിരുന്നു. 2019ലാണ് മരുന്ന് നിർത്തുന്നത്.
ലോകത്ത് ആദ്യമായി എച്ച്ഐവി ഭേദമായത് ബർലിനിടെ രോഗി എന്നു ഗവേഷകർ വിളിക്കുന്ന തിമത്തി റേ ബ്രൗൺ ആണ്. 2009ൽ ആയിരുന്നു അത്. എന്നാൽ മജ്ജ മാറ്റിവച്ച എല്ലാവരിലും ചികിത്സ വിജയിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ലോകത്ത് 3.84 കോടി എച്ച്ഐവി ബാധിതരുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക