ജപ്പാനില്‍ ഭൂകമ്പം; 6.1 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് ഇല്ല

റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു
ചിത്രം : എഎൻഐ
ചിത്രം : എഎൻഐ

ടോക്കിയോ; ജപ്പാനിലെ ദ്വീപില്‍ ഭൂചലനം. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലാണ് ഇന്ന് ഭൂചനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സുനാമി മുന്നറിയിപ്പില്ല. 

വടക്കന്‍ ദ്വീപിലെ നെമുറോ പെനിന്‍സുലയില്‍ 61 കിലോമീറ്റര്‍ (38 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍  ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ഹൊക്കൈഡോയിലെ രണ്ട് മുനിസിപ്പാലിറ്റികളില്‍, ഭൂചലനം അളക്കുന്ന ജപ്പാന്റെ 7പോയിന്റ് തീവ്രത സ്‌കെയിലില്‍ 'ലോവര്‍ 5' ആയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ചൈനയിൽ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com