മൈക്രോസോഫ്റ്റിലും കൂട്ടപിരിച്ചുവിടൽ, 11,000 പേരുടെ ജോലി പോകും

അഞ്ച് ശതമാനം വരെ ജോലിക്കാരെ കുറയ്ക്കാനാണ് കമ്പനി പരി​ഗണിക്കുന്നത്.
മൈക്രോസോഫ്റ്റിലും കൂട്ടപിരിച്ചുവിടൽ
മൈക്രോസോഫ്റ്റിലും കൂട്ടപിരിച്ചുവിടൽ

വാഷിങ്ടൺ: പ്രമുഖ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 11,000 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. മാർച്ചിനുള്ളിൽ പിരിച്ചുവിടൽ ആരംഭിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാനം ഈ ആഴ്‌ചയുണ്ടാകുമെന്നും കമ്പനി അറിയിച്ചു. 

കൊവിഡ് കാലത്തിന് ശേഷം പേഴ്‌സണൽ കംപ്യൂട്ടർ വിപണിയിൽ മൈക്രോസോഫ്റ്റ് കനത്ത പ്രതിസന്ധി നേരിടുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. വിൻഡോസിന്റേയും മറ്റ് ഉപകരണങ്ങളുടേയും വിൽപനയിലും ക്ലൗഡ് സേവന യൂണിറ്റായ അസ്വറിലും കമ്പനി നഷ്ടം നേരിടുന്നുണ്ട്.

ആ​ഗോളതലത്തിൽ 2,21,000 സ്ഥിര ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുള്ളത്. ഇതിൽ യുഎസിലെ 1,22,000 ജീവനക്കാരും മറ്റിടങ്ങളിലുള്ള 99,000 ജീവനക്കാരും ഉൾപ്പെടുന്നു. ഇതിൽ അഞ്ച് ശതമാനം വരെ ജോലിക്കാരെ കുറയ്ക്കാനാണ് കമ്പനി പരി​ഗണിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി ആമസോൺ 18,000 പേരെ പിരിച്ചുവിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com