ന്യൂസിലൻഡിൽ ജസീന്ത ആർഡേണിന് പകരം ഇനി ക്രിസ് ഹിപ്കിന്‍സ്  പ്രധാനമന്ത്രി 

കൊവിഡ് കാലത്ത് ജസീന്തയ്ക്കൊപ്പം രാജ്യത്ത് പ്രധാന പങ്കുവഹിച്ച ഹിപ്കിൻസ് അല്ലാതെ മറ്റൊരു പേര് പരി​ഗണനയിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.
ജസീന്ത ആർഡേണിന് പകരം ക്രിസ് ഹിപ്കിന്‍സ്/ ചിത്രം ട്വിറ്റർ
ജസീന്ത ആർഡേണിന് പകരം ക്രിസ് ഹിപ്കിന്‍സ്/ ചിത്രം ട്വിറ്റർ

വെല്ലിങ്ടണ്‍: ന്യൂസിലൻഡിൽ ജസീന്ത ആർഡേണിന് പകരം ലേബര്‍ പാര്‍ട്ടി എംപി  ക്രിസ് ഹിപ്കിന്‍സ് പ്രധാനമന്ത്രിയാകും. കൊവിഡ് കാലത്ത് ജസീന്തയ്ക്കൊപ്പം രാജ്യത്ത് പ്രധാന പങ്കുവഹിച്ച ഹിപ്കിൻസ് അല്ലാതെ മറ്റൊരു പേര് പരി​ഗണനയിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

നിലവിൽ പൊലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയാണ് ഹിപ്കിന്‍സ്. എന്നാൽ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രകാലം ഹിപ്കിൻസിന് സ്ഥാനത്ത് തുടരാനാകും എന്നതിൽ വ്യക്തതയില്ല. എംപിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. 

2008-ല്‍ ആദ്യമായി പാര്‍ലമെന്റ് അംഗമായ ഹിപ്കിന്‍സ് 2020ലാണ് ആദ്യമായി മന്ത്രിയായത്. അന്ന് കോവിഡ് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക കോക്കസ് യോഗത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ജസീന്ത രാജി പ്രഖ്യാപിച്ചത്. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ രാജി പ്രഖ്യാപിച്ചത്. ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വവും അധികാരവുമാണിതെന്നും ഹിപ്കിൻസ് പ്രതികരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com