ലണ്ടനിലും കാനഡയിലും ഇന്ത്യാ വിരുദ്ധ മു​ദ്രാവാക്യം വിളികളുമായി ഖലിസ്ഥാൻ പ്രകോപനം; പ്രതിഷേധിച്ച് ഇന്ത്യൻ സമൂഹവും (വീഡിയോ)

ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു ഹൈക്കമ്മീഷണറാണ് ഉത്തരവാദിയെന്ന് എഴുതിയ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഖലിസ്ഥാൻ വാദികളുടെ പ്രകോപനം. സമാന രീതിയിൽ കാനഡയിലും പ്രതിഷേധം. ഹർദീപ് സിങ് നി‍‍ജ്ജറിന്റെ മരണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് ഇന്ത്യ വിരു​ദ്ധ മുദ്രാവാക്യങ്ങൾ ഖലിസ്ഥാൻ വാദികൾ മുഴക്കിയത്. 

ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു ഹൈക്കമ്മീഷണറാണ് ഉത്തരവാദിയെന്ന് എഴുതിയ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി. ഖലിസ്ഥാൻ വാദികളുടെ പ്ര​കോപനത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലേയും അമേരിക്കയിലേയും നയതന്ത്ര ഓഫീസുകളുടെ സുരക്ഷ വർധിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വാഷിങ്ടൻ ഡിസി എംബസിയിലെത്തി സുരക്ഷ വിലയിരുത്തി.

കാനഡയിലെ ടൊറന്റോയിലാണ് സമാന രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം. 

ഖലിസ്ഥാനികൾ പ്രതിഷേധവുമായി എത്തിയതോടെ ഇവർക്കെതിരെ പരസ്യ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി ഇന്ത്യൻ സമൂഹവും തെരുവിലറങ്ങി. ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിച്ചായിരുന്നു ഇന്ത്യൻ സമൂഹം രം​ഗത്തിറങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com