'പ്രത്യേക സാമ്പത്തിക മേഖലയില്‍ യുഎസ് ചാര വിമാനങ്ങള്‍'; എട്ടു തവണ കടന്നുകയറിയെന്ന് കിമ്മിന്റെ സഹോദരി, തിരിച്ചടിക്കുമെന്ന് ഭീഷണി

അമേരിക്കയുടെ ചാര വിമാനങ്ങള്‍ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ എട്ടുതവണ കടന്നുകയറിയെന്ന് ഉത്തര കൊറിയാന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്
കിം യോ ജോങ്/എഎഫ്പി
കിം യോ ജോങ്/എഎഫ്പി

മേരിക്കയുടെ ചാര വിമാനങ്ങള്‍ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ എട്ടുതവണ കടന്നുകയറിയെന്ന് ഉത്തര കൊറിയാന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. അനധികൃത കടന്നുകയറ്റം തുടര്‍ന്നാല്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. യുഎസ് നിരീക്ഷണ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിം യോ ജാങും അമേരിക്കയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. 

വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ഉത്തരകൊറിയന്‍ ആരോപണം അമേരിക്ക തള്ളിയിരുന്നു. തിങ്കളാഴ്ച യുഎസ് വിമാനങ്ങള്‍ കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്ത് കടലിന് മീതെ 435 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നെന്ന് ജോങ് ആരോപിച്ചു. ഉത്തര കൊറിയയുടെ പ്രത്യേക സാമ്പത്തിക മേഖല ഈ തീരത്തിലാണ്. ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍ അമേരിക്ക ഞെട്ടുന്ന തിരിച്ചടി നല്‍കുമെന്നും ജോങ് കൂട്ടിച്ചേര്‍ത്തു. 

ഇത് ഉത്തര കൊറിയന്‍ സൈന്യവും അമേരിക്കന്‍ സേനയും തമ്മിലുള്ള പ്രശ്‌നമാണെന്നും ദക്ഷിണ കൊറിയ വിഷയത്തില്‍ ഇടപെടരുത് എന്നും ജോങ് പറഞ്ഞു. യുഎസുമായി ചേര്‍ന്ന് നടത്തിയ സാധാരണ നിലയിലുള്ള വ്യോമ നിരീക്ഷണത്തെ ഉത്തര കൊറിയ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com