ക്രിമിയയിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 2,000 പേരെ ഒഴിപ്പിച്ചു (വീഡിയോ)

സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല
ചിത്രം: റോയിട്ടേഴ്‌സ്/ട്വിറ്റര്‍
ചിത്രം: റോയിട്ടേഴ്‌സ്/ട്വിറ്റര്‍


ക്രിമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.  

കിരോവ്‌സ്‌കി ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ തീ ആളിക്കത്തുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു. 

ക്രിമിയിലെ പ്രധാന പാലം യുക്രൈന്‍ ഡ്രോണ്‍ ആക്രണത്തി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിലെ സ്‌ഫോടനം.

തീ പിടിത്തത്തെ തുടര്‍ന്ന് മേഖലയിലെ ഹൈവെ അടച്ചു. ക്രിമിയയിലെ ക്രെച്ച് പോര്‍ട്ടിലേക്കുള്ള പ്രധാന ഹൈവെ ആണ് അടച്ചത്. നാല് സെറ്റില്‍മെന്റുകളില്‍ നിന്നായി രണ്ടായിരം പേരെ താത്ക്കാലിമായി പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. 2014ലാണ് യുക്രൈനില്‍ നിന്ന് റഷ്യ ക്രിമിയ പിടിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com