210 കിലോ ഭാരമുള്ള ബാര്‍ബെല്‍ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ മരിച്ചു- വീഡിയോ 

ബോഡി ബില്‍ഡിങ്ങിനിടെ, 210 കിലോ ഭാരമുള്ള ബാര്‍ബെല്‍ ദേഹത്തു പതിച്ച് ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ജസ്റ്റിന്‍ വിക്കിക്ക് ദാരുണാന്ത്യം
ജസ്റ്റിന്‍ വിക്കി, ഇൻസ്റ്റ​ഗ്രാം
ജസ്റ്റിന്‍ വിക്കി, ഇൻസ്റ്റ​ഗ്രാം

ജക്കാര്‍ത്ത:  ബോഡി ബില്‍ഡിങ്ങിനിടെ, 210 കിലോ ഭാരമുള്ള ബാര്‍ബെല്‍ ദേഹത്തു പതിച്ച് ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ജസ്റ്റിന്‍ വിക്കിക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യന്‍ സ്വദേശിയായ 33കാരനാണ് ബാര്‍ബെല്‍ ഉയര്‍ത്തി സ്‌ക്വാറ്റ് ചെയ്യുന്നതിനിടെ അപകടം സംഭവിച്ചത്. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

ബാര്‍ബെല്‍ ഉയര്‍ത്തുന്നതിനിടെ, ഭാരം താങ്ങാന്‍ സാധിക്കാതെ ജസ്റ്റിന്‍ വിക്കി പിറകിലേക്കു വീഴുകയായിരുന്നു. പിന്നാലെ ബാര്‍ബെല്‍ കഴുത്തില്‍ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. കൂടെ സഹായിയായി ഉണ്ടായ ആള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. സഹായി നിസ്സഹായനായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജസ്റ്റിന്‍ തന്നെ ബാര്‍ബെലിന് അടിയില്‍നിന്ന് പുറത്തേക്കു വരുന്നത് വിഡിയോയില്‍ കാണാം. 

ജസ്റ്റിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബാലിയിലെ പാരഡൈസ് എന്ന സ്ഥാപനത്തില്‍ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിന്‍. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ആണ് ജസ്റ്റിന്‍ വിക്കിക്ക് ഉള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com