മദ്യപിച്ച് വാഹനാപകടം, ക്രിമിനല്‍ കേസെടുത്തു; ന്യൂസിലന്റ് മന്ത്രി രാജിവെച്ചു

പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു
കിരി അലൻ/ ഫെയ്സ്ബുക്ക്
കിരി അലൻ/ ഫെയ്സ്ബുക്ക്

വെല്ലിങ്ടണ്‍: മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയ സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്തതിന് പിന്നാലെ ന്യൂസിലന്റ് നീതിന്യായ വകുപ്പ് മന്ത്രി രാജിവെച്ചു. മന്ത്രി കിരി അലന്‍ ആണ് രാജിവെച്ചത്. ന്യൂസിലന്റില്‍ ഒക്‌ടോബര്‍ 14 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിന് തിരിച്ചടിയായി മന്ത്രിയുടെ രാജി. 


ഞായറാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. വെല്ലിങ്ടണില്‍ വെച്ച് കിരി അലന്റെ വാഹനം പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. പൊലീസിന്റെ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മന്ത്രി അനുവദനീയമായതിലും കൂടിയ അളവില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

അപകടത്തെത്തുടര്‍ന്ന് കിരി അലനെ പൊലീസ് നാലുമണിക്കൂറോളം ചോദ്യം ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് അലനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ അമിതമായി മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് കേസെടുത്തിട്ടില്ല. ഇതില്‍ അലനോട് വിശദീകരണം തേടിയതായും മറുപടി ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

സംഭവം വിവാദമായതോടെ, പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. ലേബര്‍പാര്‍ട്ടിയിലെ ഉദിച്ചുയര്‍ന്നു വരുന്ന നേതാവായാണ് കിരി അലനെ അറിയപ്പെട്ടിരുന്നത്. പാര്‍ട്ട്ണറുമായി നേരത്തെയുണ്ടായ പരസ്യ തര്‍ക്കവും, ഓഫീസിലെ സഹ ജീവനക്കാരോടുള്ള മോശം പെരുമാറ്റവും കിരി അലനെ നേരത്തെ വിവാദത്തിലാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com