മോദി എത്തുന്നതിന് മുന്‍പ് സുപ്രധാന പ്രഖ്യാപനവുമായി യുഎസ്; ഗ്രീന്‍ കാര്‍ഡില്‍ ഇളവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കെ, സുപ്രധാന പ്രഖ്യാപനവുമായി യുഎസ്
നരേന്ദ്ര മോദി, ജോ ബൈഡന്‍/പിടിഐ
നരേന്ദ്ര മോദി, ജോ ബൈഡന്‍/പിടിഐ

വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കെ, സുപ്രധാന പ്രഖ്യാപനവുമായി യുഎസ്. ഗ്രീന്‍ കാര്‍ഡ് കാര്‍ഡ് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. ജോലി ചെയ്യുന്നതിനും, യുഎസില്‍ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ഇളവ്. നിരവധി ഐടി പ്രഫഷണലുകളാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്.

എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് അപേക്ഷകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിലുമാണ് മാറ്റം. കുടിയേറ്റ നിയമപ്രകാരം വര്‍ഷത്തില്‍ 1.40 ലക്ഷം ഗ്രീന്‍കാര്‍ഡുകളാണ് യുഎസ് അനുവദിക്കാറുള്ളത്. എന്നാല്‍ ഓരോ വര്‍ഷവും ഒരേ രാജ്യത്ത് നിന്നുള്ള ഏഴു ശതമാനം വ്യക്തികള്‍ക്കാണ് ഗ്രീന്‍കാര്‍ഡ് ലഭിക്കാറുള്ളത്.

യുഎസ് പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 21 മുതല്‍ 24 വരെയാണ് യുഎസ് സന്ദര്‍ശിക്കുക. 22ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പത്‌നി ജില്‍ ബൈഡനും മോദിക്ക് വിരുന്ന് നല്‍കും.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com