ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ആറു കുട്ടികള്‍ ഭീകരരുടെ കയ്യില്‍; മലനിരയിലേക്ക് സൈന്യം, രണ്ട് രാജ്യങ്ങള്‍ ചേര്‍ന്ന് 'ഓപ്പറേഷന്‍'

ഉഗാണ്ടയില്‍ സ്‌കൂളില്‍ ആക്രമണം നടത്തി 37 കുട്ടികളെ കൊലപ്പെടുത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി സൈന്യം

ഗാണ്ടയില്‍ സ്‌കൂളില്‍ ആക്രമണം നടത്തി 37 കുട്ടികളെ കൊലപ്പെടുത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി സൈന്യം. 37 കുട്ടികളാണ് വെസ്റ്റ് ഉഗാണ്ടയിലെ  ലുബിരിഹ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയത്. ഇവര്‍ തട്ടിക്കൊണ്ടുപോയ ആറു കുട്ടികളെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് സേനയെന്ന് ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസര്‍വെനി പറഞ്ഞു. 

ആക്രമണത്തിന് ശേഷം വിരുംഗ മലനിരകളിലേക്ക് കടന്ന സംഘത്തെ പിടികൂടാന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സൈന്യത്തിനൊപ്പമാണ് ഉഗാണ്ട സൈന്യം തെരച്ചില്‍ നടത്തുന്നത്.

സൗത്ത് റെന്‍സോരി മലനിരകളിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത് എന്നാണ് ഉഗാണ്ട സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത് എഡിഎഫിന്റെ ശക്തി മേഖലയാണ്‌
ഈ പ്രദേശം വളഞ്ഞ് സൈനികര്‍ നിലയുറപ്പിച്ചുണ്ട്. കുട്ടികളെ ജീവനോടെ തിരികെ എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ എന്നും പ്രസിഡന്റ് വ്യക്തമാക്കി. 

1990കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001ല്‍ ഉഗാണ്ടന്‍ സൈന്യം രാജ്യത്ത് നിന്ന് തുരത്തിയിരുന്നു. ശേഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com