ജനാധിപത്യത്തെ കുറിച്ച് മോദിയോട് ചോദ്യം; മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് വൈറ്റ് ഹൗസ് 

ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്
സബ്രിന സിദ്ദിഖി,നരേന്ദ്ര മോദി
സബ്രിന സിദ്ദിഖി,നരേന്ദ്ര മോദി

വാഷിങ്ടണ്‍: ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്. 'ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഏത് സാഹചര്യത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏത് ആക്രമണത്തേയും ഞങ്ങള്‍ പൂര്‍ണ്ണമായും അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് എതിരാണ്'- വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു. 

വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യമപ്രവര്‍ത്തക സബ്രിന സിദ്ദിഖിക്ക് നേരെയാണ് ഇന്ത്യയില്‍ നിന്ന് സൈബര്‍ ആക്രമണമുണ്ടായത്. സബ്രിനയുടെ മുസ്ലിം വ്യക്തിത്വം കൂടി കണക്കിലെടുത്താണ് രൂക്ഷമായ ആക്രമണം നടക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ കുറ്റപ്പെടുത്തിയിരുന്നു. 

ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഇന്ത്യയിലെ ജനാധിപത്യ ധ്വംസനങ്ങളെ കുറിച്ചും ന്യൂനപക്ഷം നേരിടുന്ന വിവേചനത്തെ കുറിച്ചും ചോദ്യമുയര്‍ന്നത്. 

ഇന്ത്യയില്‍ വിവേചനം നിലനില്‍ക്കുന്നില്ലെന്നും തന്റെ സര്‍ക്കാര്‍ ഭരണഘടനയാണ് പിന്തുടരുന്നത് എന്നായിരുന്നു മോദിയുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ട്വിറ്ററില്‍ സബ്രിനയ്ക്ക് എതിരെ വ്യാപക ആക്രമണം നടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com