ബക്രീദ് ദിനത്തില്‍ പള്ളിക്ക് മുന്നില്‍ ഖുറാന്‍ കത്തിച്ചു പ്രതിഷേധം; അനുമതി നല്‍കി സ്വീഡന്‍

ബക്രീദ് ദിനത്തില്‍ ഖുറാന്‍ കത്തിച്ച് പ്രതിഷേധിക്കാന്‍ അനുമതി നല്‍കി സ്വീഡിഷ് പൊലീസ്
സ്വീഡിഷ് പൊലീസ്/പ്രതീകാത്മക ചിത്രം
സ്വീഡിഷ് പൊലീസ്/പ്രതീകാത്മക ചിത്രം

ക്രീദ് ദിനത്തില്‍ ഖുറാന്‍ കത്തിച്ച് പ്രതിഷേധിക്കാന്‍ അനുമതി നല്‍കി സ്വീഡിഷ് പൊലീസ്. സ്വീഡനിലെ സെന്‍ട്രല്‍ സ്റ്റോക്‌ഹോമിലെ പ്രധാന മുസ്ലിം പള്ളിക്ക് സമീപം ഒരാള്‍ക്ക് ഖുറാന്‍ കത്തിച്ച് പ്രതിഷേധിക്കാന്‍ പൊലീസ് അനുമതി നല്‍കുകയായിരുന്നു. 

നേരത്തെ, ഇയാള്‍ ഇറാഖ് എംബസിക്ക് മുന്നില്‍ ഖുറാന്‍ കത്തിച്ച് പ്രതിഷേധിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ പൊലീസ് നിഷേധിച്ചു. ശേഷം, ഇയാള്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് അനുമതി നല്‍കിയത്. സ്റ്റോക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ ജനുവരിയില്‍ ഖുറാന്റെ ഒരു പരിഭാഷ പതിപ്പ് കത്തിച്ചിരുന്നു. 

ഈ പ്രതിഷേധത്തിന് ശേഷം, നാറ്റോ സഖ്യത്തില്‍ ചേരാനുള്ള സ്വീഡന്റെ ശ്രമങ്ങളെ തള്ളി തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ രംഗത്തെത്തുകയും ചെയ്തു. ജനുവരിയിലെ സംഭവത്തിന് ശേഷം ഖുറാന്‍ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം പൊലീസ് നിരോധിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച മുന്‍പ് വിഷയം പരിഗണിച്ച കോടതി പൊലീസിന്റെ നിരോധനം പിന്‍വലിക്കാന്‍ ഉത്തരവിടുകയായിരുന്നു. 

'എനിക്ക് സ്‌റ്റോക്‌ഹോമിലെ വലിയ പള്ളിക്ക് സമീപം ഖുറാനെ കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തുകയും ഖുറാന്‍ കത്തിക്കുകയും വേണം'- 37കാരനായ സാല്‍വാന്‍ മൊമിക പൊലീസിന് നല്‍കിയ ആപ്ലിക്കേഷനില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com