ബിയര്‍ ഫാക്ടറിയില്‍ ചോര്‍ച്ച; നദിക്ക് ചുവപ്പ് നിറം (വീഡിയോ)

ബിയര്‍ ഫാക്ടറിയില്‍ ഉണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് നദിയിലെ ജലം ചുവപ്പു നിറമായി
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ബിയര്‍ ഫാക്ടറിയില്‍ ഉണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് നദിയിലെ ജലം ചുവപ്പു നിറമായി. ജപ്പാനിലെ ഒകിനാവയിലെ നാഗോ സിറ്റിയിലൂടെ ഒഴുകുന്ന നദിയാണ് ചുവപ്പ് നിറത്തില്‍ ഒഴുകുന്നത്. ഫുഡ് കളറിങ് ഡൈ ലീക്ക് ആയി നദിയിലേക്ക് വന്‍ തോതില്‍ ഒഴുകിയതയാണ് ജലം മുഴുവന്‍ ചുവപ്പാകാന്‍ കാരണമായത്. 

ചൊവ്വാഴ്ചയാണ് ചോര്‍ച്ച ആരംഭിച്ചത്. രാവിലെ 9.30ഓടെ ചോര്‍ച്ച അടച്ചെങ്കിലും അപ്പോഴേക്കും നദി മുഴുവന്‍ ചുവപ്പ് നിറത്തില്‍ ആയിക്കഴിഞ്ഞിരുന്നു. 

വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് ഓറിയന്‍ ബ്രൂവറീസ് രംഗത്തെത്തി. പുഡ് കളറിങ് ഡൈയാണ് വെള്ളത്തില്‍ കലര്‍ന്നതെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. വെള്ളത്തില്‍ നിറ വ്യത്യാസം കണ്ടതോടെ അധികൃതര്‍ നഗര വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com