ഉറക്കം പോലുമില്ലാതെ ഫോണില്‍; 11കാരനെ 17 മണിക്കൂര്‍ തുടര്‍ച്ചയായി വിഡിയോ ഗെയിം കളിപ്പിച്ച് അച്ഛന്റെ ശിക്ഷ

കുട്ടി ക്ഷമിക്കാന്‍ പറഞ്ഞെങ്കിലും ശിക്ഷയില്‍ നിന്ന് പിന്തിരിയാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷെൻഷെൻ: രാത്രി വൈകിയും മകന്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ശിക്ഷായായി 17 മണിക്കൂര്‍ തുടര്‍ച്ചയായി വിഡിയോ ഗെയിം കളിപ്പിച്ച്  അച്ഛന്‍. ചൈനയില്‍ 11കാരനാണ് ഹുആങ്  എന്നയാള്‍ ഈ വിചിത്ര ശിക്ഷ നല്‍കിയത്. സാങ്കേതികവിദ്യ അമിതമായി ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്ത് മകന്‍ മനസ്സിലാക്കാനായിരുന്നു ഇത്. കുട്ടി ക്ഷമിക്കാന്‍ പറഞ്ഞെങ്കിലും ശിക്ഷയില്‍ നിന്ന് പിന്തിരിയാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല. 

ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനില്‍ ഇതിന്റെ വിഡിയോ ഹുആങ് പങ്കുവയ്ക്കുകയും ചെയ്തു. രാത്രി 1:30ക്ക് മകന്‍ ഫോണില്‍ വിഡിയോ ഗെയിം കളിക്കുന്നത് കൈയോടെ പിടിക്കുകയായിരുന്നു ഹുആങ്. കസേരയില്‍ ഉറക്കം തൂങ്ങിയിരുന്നാണ് കുട്ടി ഫോണില്‍ കളിക്കുന്നത്. ഇത് കണ്ട് മകനെ പാഠം പഠിപ്പിക്കാനാണ് ഹുആങ് ശിക്ഷ നല്‍കിയത്. 

"എന്റെ അച്ഛന്‍ എന്നെ പിടികൂടി, ശിക്ഷയും തന്നു. ഞാന്‍ മതിവരുവോളം കളിക്കട്ടെ, ഛര്‍ദ്ദിക്കുന്നതുവരെ കളിക്കട്ടെ...", എന്നാണ് മാപ്പ് പറഞ്ഞുള്ള കുറിപ്പില്‍ കുട്ടി എഴുതിയിരിക്കുന്നത്. ശിക്ഷയ്ക്കിടയില്‍ ഉറങ്ങിപ്പോയ തന്നെ പലപ്രാവശ്യം വിളിച്ചെഴുന്നേല്‍പ്പിച്ചെന്നും അങ്ങനെ 17മണിക്കൂര്‍ കളിച്ചെന്നും കുട്ടി പറയുന്നു. ഇനിമുതല്‍ 11 മണിക്ക് മുന്‍പ് ഉറങ്ങുമെന്നും കിടക്കുന്നതിന് മുമ്പ് ഫോണില്‍ കളിക്കില്ലെന്നും അവന്‍ കുറിച്ചു. 

മകന്‍ കരയാന്‍ തുടങ്ങിയതോടെയാണ് ഹുആങ് ശിക്ഷ മതിയാക്കിയത്. തന്റെ ശിക്ഷാരീതി ഫലപ്രദമായിരുന്നെന്ന് പറയുമ്പോഴും മറ്റ് മാതാപിതാക്കള്‍ ഈ രീതിയില്‍ മക്കളെ ശിക്ഷിക്കരുതെന്നാണ് ഹുആങ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ കണ്ടവര്‍ ഹുആങ്ങിനെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തി. ചിലര്‍ ശിക്ഷ വേണ്ടത് തന്നെയാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ ഇത്ര ക്രുരമായി കുട്ടികളെ ശിക്ഷിക്കുന്നതിന് എതിരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com