റംസാന്‍: യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം, മലയാളികള്‍ക്കും ആശ്വാസം 

റംസാനോട് അനുബന്ധിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഫോട്ടോ: ട്വിറ്റർ
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഫോട്ടോ: ട്വിറ്റർ

ദുബൈ: റംസാനോട് അനുബന്ധിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം. ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്.

അമ്മമാര്‍ക്കും മക്കള്‍ക്കും സന്തോഷം പകരാനും ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ പുനര്‍വിചിന്തനം ഉണ്ടാവാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതുമാപ്പ്. യുഎഇ ഭരണാധികാരികളെ സംബന്ധിച്ച് ഇത് അസാധാരണ നടപടിയല്ല. 

ദേശീയ ദിനം, റംസാന്‍ എന്നിവയോട് അനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം നല്‍കുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തില്‍ 1530 തടവുകാരെയാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി കൊണ്ടായിരുന്നു യുഎഇ സര്‍ക്കാരിന്റെ നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com