71കാരന്റെ മൃതദേഹം രണ്ടുവര്‍ഷം ഫ്രീസറില്‍, പെന്‍ഷന്‍ തുക 'അടിച്ചുപൊളിച്ചു'; 51കാരന്‍ പ്രതി 

യുകെയില്‍ 71 കാരന്റെ മൃതദേഹം രണ്ടു വര്‍ഷത്തോളം ഫ്രീസറില്‍ വച്ച് പെന്‍ഷന്‍ തുക തട്ടിയെടുത്ത കേസില്‍ 51കാരന്‍ പ്രതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: യുകെയില്‍ 71 കാരന്റെ മൃതദേഹം രണ്ടു വര്‍ഷത്തോളം ഫ്രീസറില്‍ വച്ച് പെന്‍ഷന്‍ തുക തട്ടിയെടുത്ത കേസില്‍ 51കാരന്‍ പ്രതി. ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചതായി 51കാരന്‍ സമ്മതിച്ചു.  

2018 സെപ്റ്റംബറിലാണ് ജോണ്‍ വെയ്ന്‍ റൈറ്റ് മരിച്ചത്. 2020 ഓഗസ്റ്റ് 22 വരെയാണ് ജോണിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്. കേസില്‍ ഡാമിയോണ്‍ ജോണ്‍സണ്‍ ആണ് പ്രതി. ശവസംസ്‌കാരം നടത്താതെ മൃതദേഹം അന്യായമായി തടഞ്ഞുവെച്ചു എന്ന കുറ്റമാണ് ജോണ്‍സണിനെതിരെ ചുമത്തിയിരിക്കുന്നത്. 

ഇതിന് പുറമേ ജോണിന്റെ ബാങ്ക് രേഖകള്‍ ഉപയോഗിച്ച് പെന്‍ഷന്‍ തുക പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജോണിന്റെ പെന്‍ഷന്‍ തുക ഉപയോഗിച്ച് ജോണ്‍സണ്‍ ഷോപ്പിങ് അടക്കം നടത്തിയതായാാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ജോണിന്റെ അക്കൗണ്ടിലെ പണം തന്റേതാണെന്നാണ് ജോണ്‍സണിന്റെ അവകാശവാദം.

ജോണിന്റെ മരണകാരണം വ്യക്തമല്ല. ഇരുവരും ഫ്‌ലാറ്റില്‍ താമസിക്കുമ്പോഴാണ് കുറ്റകൃത്യം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com