രക്തക്കുഴലിന് പൂര്‍ണ വളര്‍ച്ചയില്ല, ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ അപൂര്‍വ്വ ശസ്ത്രക്രിയ; ലോകത്ത് ആദ്യം 

ശര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ. ശര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി. രക്തക്കുഴലുകളിലെ തകരാര്‍ പരിഹരിക്കുന്നതിനായിരുന്നു ശസ്ത്രക്രിയ. ലോകത്ത് ആദ്യമായാണ് ഗര്‍ഭസ്ഥ ശിശുവിന്റെ തല തുറന്ന് ശസ്ത്രക്രിയ നടത്തുന്നത്.

ബോസ്റ്റണിലെ കുട്ടികളുടെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. തലച്ചോറിന് ഉണ്ടാവുന്ന തകരാറാണ് കുട്ടിയെ ബാധിച്ചത്. പരിശോധനയിലാണ് അപൂര്‍വ്വ രോഗം കണ്ടെത്തിയത്. തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന കുഴല്‍ ശരിയായ രീതിയില്‍ വളര്‍ച്ചയെത്താത്തതാണ് രോഗാവസ്ഥ. രക്തക്കുഴലുകള്‍ക്ക് അമിതമായ സമ്മര്‍ദ്ദം ചെലുത്തുന്ന ഈ രോഗാവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.

കുട്ടി ജനിച്ച് കഴിഞ്ഞാല്‍ തലച്ചോറിന് ക്ഷതമേല്‍ക്കാനും ഹൃദയത്തിന് തകരാര്‍ സംഭവിക്കാനും സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത്തരം രോഗാവസ്ഥയില്‍ ജനിക്കുന്ന കുട്ടികള്‍ മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. 40 ശതമാനമാണ് മരണനിരക്ക്. അതിജീവിക്കുന്ന കുട്ടികള്‍ക്ക് ഞരമ്പുസംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യത കൂടുതലാണ്. 

ചിന്താശേഷിയില്‍ കുറവ് സംഭവിക്കുക അടക്കം നിരവധി മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഈ രോഗം ഇടയാക്കിയേക്കാം. ഇത് മുന്‍കൂട്ടി കണ്ട് ഗര്‍ഭധാരണത്തിന്റെ 34-ാമത്തെ ആഴ്ചയിലാണ് ശസ്ത്രക്രിയ നടത്തിയത്. അള്‍ട്രാസൗണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. രക്തയോട്ടം തടഞ്ഞ് സാധാരണനിലയിലാക്കുന്നതിന് നേരിയ കോയില്‍ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്ന തരത്തിലായിരുന്നു ശസ്ത്രക്രിയ.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com