കാൻസറിന് സിമന്റും നാരങ്ങയും ചേർത്ത് ചികിത്സ!; ചൈനയിൽ വ്യാജൻ പിടിയിൽ 

200,000 യുവാൻ (22.76 ലക്ഷം) രൂപയാണ് ചികിത്സയുടെ പേരിൽ ഇയാൾ തട്ടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിമന്റും നാരങ്ങയും ഉപയോഗിച്ച് പരമ്പരാഗതമായി കാൻസറിനെ ചികിത്സിച്ച് മാറ്റാമെന്ന് പറഞ്ഞ് തട്ടിപ്പ്. ചൈനയിലെ സ്വയം പ്രഖ്യാപിത ട്യൂമർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ താൻ കണ്ടത്തിയ പുതിയ ചികിത്സാ രീതിയാണിതെന്നും സ്ഥാപിച്ചായിരുന്നു വ്യാജ ഡോക്ടറുടെ തട്ടിപ്പ്. 200,000 യുവാൻ (22.76 ലക്ഷം) രൂപയാണ് ചികിത്സയുടെ പേരിൽ ഇയാൾ തട്ടിയത്. 

2021 ലാണ് വാങ് എന്ന യുവതിയുടെ അമ്മയ്ക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. തുടർന്നാണ് ചികിത്സയ്ക്കായി യു എന്ന വ്യക്തിയുടെ പക്കലെത്തുന്നത്. ചൈനയിലെ പരമ്പരാഗത വൈദ്യനാണ് താനെന്നും കാൻസർ ചികിത്സാരംഗത്തെ വിദഗ്ധനാണ് എന്നുമൊക്കെയാണ് ഇയാൾ പറഞ്ഞിരുന്നത്. 

ആറ് തവണയാണ് ചികിത്സയ്ക്കായി പോയത്. തുടക്കത്തിൽ കഴിക്കാനുള്ള മരുന്നുകളാണ് നൽകിയിരുന്നത്. ഇതിനു പുറമേ സ്തനത്തിൽ ഇഞ്ചക്ഷൻ വെക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൂടാതെ സിമന്റും നാരങ്ങയും മിക്‌സ് ചെയ്ത് കക്ഷത്തിൽ വെക്കാൻ ആവശ്യപ്പെട്ടതായും വാങ് പറയുന്നു. ഇങ്ങനെ ചെയ്താൽ കാൻസർ മുഴകൾ ചുരുങ്ങുമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ രണ്ട് മാസത്തിനുള്ളിൽ വ്രണം കൂടുതൽ ഗുരുതരമാവുകയാണ് ചെയ്തത്. 

ഈ വർഷം ഏപ്രിലിലോടെ വാങ്ങിന്റെ അമ്മയുടെ നില കൂടുതൽ വഷളാകുകയും കാൻസർ ശരീരം മുഴുവൻ പടരുകയും ചെയ്തതായി വാങ് പറഞ്ഞു. തുടർന്ന് മേയ് മാസത്തോടെ അമ്മ മരിച്ചു. ഇതോടെയാണ് ഇതു തട്ടിപ്പായിരുന്നു എന്ന് വാങ്ങിനും കുടുംബത്തിനും മനസിലായത്. തങ്ങൾക്ക് സംഭവിച്ചത് ഇനി ആർക്കും സംഭവിക്കരുതെന്ന് കരുതിയാണ് ഈ വിവരം പുറത്തു വിടുന്നതെന്നും കുടുംബം പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറും സ്ഥാപനവും വ്യാജമാണെന്നും കണ്ടെത്തി. വ്യാജ ഡോക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു .

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com