4,104 കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞു; മരണത്തില്‍ വിറങ്ങലിച്ച് ഗാസ; 10,000 കടന്നു

ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷമുള്ള ആക്രമണങ്ങളിലാണ് ഇത്രയും മരണം
ഗാസ മുനമ്പിലെ മഗാസി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തുന്നവര്‍/ പിടിഐ
ഗാസ മുനമ്പിലെ മഗാസി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തുന്നവര്‍/ പിടിഐ

ജെറുസലേം: ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 10000 കടന്നു. ഗാസയില്‍ മാത്രം 10,022 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന്‍ ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തു വിട്ടത്. 

അധിനിവേശ വെസ്റ്റ് ബാങ്കില്‍ 152 പേരും മരിച്ചു. ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷമുള്ള ആക്രമണങ്ങളിലാണ് ഇത്രയും മരണം. 

അതിനിടെ ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടത്തിയത്. 

ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയെ സൈന്യം പൂര്‍ണമായും വളഞ്ഞെന്നും ഇസ്രയേല്‍ സൈനിക മേധാവി അവകാശപ്പെട്ടു. 

ഗാസയില്‍ ടെലഫോണ്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മൂന്നാം തവണയും നിലച്ചു. യുദ്ധത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 9770 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ്. ലബനോനില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍
നാല് പേര്‍ കൊല്ലപ്പെട്ടു. 

അതേസമയം പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് അമേരിക്ക ശ്രമം തുടരുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രയേലിലെത്തി. പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുന്ന ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും.

ഗാസയില്‍ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ്. എന്നാല്‍ ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. വിജയം നേടുന്നതു വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com