'ചെമ്പട്ടണിഞ്ഞ് യൂറോപ്പ്യൻ ആകാശം'- വിവിധ രാജ്യങ്ങളിൽ 'ധ്രുവ ദീപ്തി' വിസ്മയ കാഴ്ച (ചിത്രങ്ങൾ)

ബൾ​ഗേറിയയിലാണ് ചുവന്ന ധ്രുവ ദീപ്തി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ റഷ്യ, യുക്രൈൻ, സൈബീരിയ, റൊമാനിയ, ഹം​ഗറി, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലും കണ്ടു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

സോഫിയ: ധ്രുവ ദീപ്തി പ്രതിഭാസത്തിൽ യൂറോപ്പിലെ ആകാശം കടും ചുവപ്പിൽ ജ്വലിച്ചു. കഴിഞ്ഞ ദിവസമാണ് വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിൽ ആകാശം ചുവപ്പു രാശിയിൽ ദൃശ്യമായത്. നിരവധി പേർ‌ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 

ബൾ​ഗേറിയയിലാണ് ചുവന്ന ധ്രുവ ദീപ്തി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ റഷ്യ, യുക്രൈൻ, സൈബീരിയ, റൊമാനിയ, ഹം​ഗറി, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലും കണ്ടു. യൂറാൽ പർവത നിരകളിലും ചുവപ്പ് ദൃശ്യമായി. 

ബ്രിട്ടനിലെ ചിലയിടങ്ങളിലും ആകാശം ചുവപ്പണിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ചുവപ്പിൽ മാത്രമല്ല പച്ച, മജന്ത കളറുകളിലും ധ്രുവ ദീപ്തി പ്രത്യക്ഷപ്പെട്ടു. 

സൂര്യൻ നിന്നു വരുന്ന ഊർജ കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ധ്രുവ ദീപതി പ്രത്യക്ഷപ്പെടുന്നത്. അന്തരീക്ഷത്തിലേക്ക് കടക്കുന്ന കണങ്ങൾ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ചു ഫോട്ടോണുകൾ പുറത്തു വിടുമ്പോഴാണ് ആകാശം ഇത്തരത്തിൽ വർണാഭമാകുന്നത്. സൗര കണികകൾ എത് വാതക തന്മാത്രകളുമായി കൂട്ടിയിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിറ വ്യത്യാസം പ്രകടമാകുന്നത്. 

പച്ച നിറത്തിലാണ് സാധാരാണ ഈ പ്രതിഭാസം പ്രത്യക്ഷപ്പെടാറുള്ളത്. പിങ്ക് നിറത്തിലും അപൂർവമായി കാണാം. ഇതാദ്യമായാണ് ആകാശം ഈ നിറത്തിൽ വിസ്മയം സൃഷ്ടിച്ചത്. ചിലർ ഈ നിറം മാറ്റത്തെ പേടിയോടെ കാണുന്നുമുണ്ട്. ലോകാവസാനമെന്ന ആശങ്കയൊക്കെ ചിലർ സാമൂഹിക മാധ്യമങ്ങളിൽ പങ്കിടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com