ആദ്യം സര്‍ക്കാര്‍ മാധ്യമങ്ങള്‍ വില്‍ക്കും, പിന്നാലെ പൊതുമേഖലാ സ്ഥാപനങ്ങള്‍; അര്‍ജന്റീനയില്‍ വലതുപക്ഷം അധികാരത്തില്‍, തീവ്ര സ്വകാര്യവത്കരണം

മൂന്നക്ക പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന മാന്ദ്യം, ദാരിദ്ര്യം എന്നിവ അതിജീവിച്ച് സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കലാണ് പ്രസിഡന്റ് എന്ന നിലയില്‍ ജാവിയര്‍ മിലേയുടെ മുന്നിലുള്ള വെല്ലുവിളി എന്നിരിക്കെയാണ്
ജാവിയര്‍ മിലേ/പിടിഐ
ജാവിയര്‍ മിലേ/പിടിഐ

ബ്യൂണസ് അയേഴ്സ്: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കുമെന്നും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളെ ആദ്യം തന്നെ സ്വകാര്യ വ്യക്തികളിലേക്ക് എത്തിക്കുന്നതിന്റെ നീക്കങ്ങള്‍ വേഗത്തിലാക്കുമെന്നും അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ജാവിയര്‍ മിലേ പറഞ്ഞു. എന്നാല്‍ സ്വകാര്യമേഖലയുടെ കൈയിലുള്ളതെല്ലാം അങ്ങനെ തന്നെ നിലനിര്‍ത്തുമെന്നും മിലേ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുന്നതിനുള്ള നീക്കവും തുടങ്ങി. 

മൂന്നക്ക പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന മാന്ദ്യം, ദാരിദ്ര്യം എന്നിവ അതിജീവിച്ച് സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കലാണ് പ്രസിഡന്റ് എന്ന നിലയില്‍ ജാവിയര്‍ മിലേയുടെ മുന്നിലുള്ള വെല്ലുവിളി.  കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. സ്വതന്ത്രവാദിയും സാമ്പത്തിക ശാസ്ത്രജ്ഞനുമെന്ന് സ്വയം വിശേപ്പിക്കുന്ന ജാവിയര്‍ മിലേയുടെ പുതിയ തീരുമാനം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ എവിടെയെത്തും എന്നതിന്റെ ആദ്യ സൂചനകളാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തീവ്ര വലതുപക്ഷ നേതാവായ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിലെ വിജയം നേട്ടമുണ്ടാക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. 

സര്‍ക്കാര്‍ നേൃത്വത്തിലുള്ള മീഡിയ ഔട്ട്ലെറ്റുകളില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കവറേജ് വളരെ കുറവാണെന്നും വളരെ നെഗറ്റീവ് ആണെന്നും തെരഞ്ഞെടുപ്പിനിടെ മിലേ പരാതിപ്പെട്ടിരുന്നു. അര്‍ജന്റീനയുടെ മൂന്നക്ക പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ചില വിവാദപരമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നതായും മിലേ് പറഞ്ഞു. സെന്‍ട്രല്‍ ബാങ്ക് ഓഫ് അര്‍ജന്റീന അടച്ചുപൂട്ടണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. പ്രാദേശിക കറന്‍സിയാ പെസോക്ക് പകരം യുഎസ് ഡോളര്‍ കൊണ്ടുവരണമെന്നുള്ള തീരുമാനം തല്‍ക്കാലം ഉണ്ടാവില്ല. പണപ്പെരുപ്പം കുറയ്ക്കാന്‍ 18 നും 24 മാസത്തിനും ഇടയില്‍ പ്രസിഡന്‍ഷ്യല്‍ ടേമിന്റെ പകുതി വരെ എടുക്കുമെന്നും മിലേ പറഞ്ഞു. 

ഇന്നലെയാണ് വലതുപക്ഷ പാര്‍ട്ടിയായ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജാവിയര്‍ മിലേ 56 ശതമാനം വോട്ട് നേടി അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ക്കാരിന്റെയും സെന്ററല്‍ ബാങ്കിന്റെയും കാലിയായ ഖജനാവും മിലേയുടെ മുന്നിലെ വെല്ലുവിളിയാണ്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 4400 കോടി ഡോളറിന്റെ കടവും മിലേയ്ക്ക് മുന്നിലെ പ്രതിസന്ധിയായി നില്‍ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com