ജീവനോടെ 'കുഴിച്ചുമൂടി', ശവപ്പെട്ടിയില്‍ കഴിഞ്ഞത് ഏഴുദിവസം; യൂട്യൂബര്‍ക്ക് സംഭവിച്ചത്- വീഡിയോ 

ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന മിസ്റ്റര്‍ ബീസ്റ്റ് തന്റെ 21 കോടി യൂട്യൂബ് വരിക്കാരെ അമ്പരപ്പിക്കാനാണ് ഈ വേറിട്ട പ്രവൃത്തിക്ക് മുതിര്‍ന്നത്
ശവപ്പെട്ടിയിൽ ദിവസങ്ങളോളം കിടന്നുള്ള യൂട്യൂബറിന്റെ പരീക്ഷണം, സ്ക്രീൻഷോട്ട്
ശവപ്പെട്ടിയിൽ ദിവസങ്ങളോളം കിടന്നുള്ള യൂട്യൂബറിന്റെ പരീക്ഷണം, സ്ക്രീൻഷോട്ട്

കുഴിച്ചുമൂടിയ നിലയിൽ ശവപ്പെട്ടിക്കുള്ളില്‍ ജീവനോടെ ഏഴു ദിവസം... കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഞെട്ടല്‍ ഉളവാകും. അത്തരത്തില്‍ ഒരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് പ്രമുഖ യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റ്. എന്നാല്‍ പരീക്ഷണ വിജയത്തിന് പിന്നാലെ ഒരു ഉപദേശം നല്‍കാനും അദ്ദേഹം മറന്നില്ല. മാനസിക പ്രയാസങ്ങള്‍ക്ക് ഈ പരീക്ഷണം കാരണമാകും എന്നതിനാല്‍ ഇത്തരം വേറിട്ട പ്രവൃത്തികള്‍ക്ക് ആരും തയ്യാറാവരുത് എന്നതാണ്  മിസ്റ്റര്‍ ബീസ്റ്റിന്റെ ഉപദേശം.

ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന മിസ്റ്റര്‍ ബീസ്റ്റ് തന്റെ 21 കോടി യൂട്യൂബ് വരിക്കാരെ അമ്പരപ്പിക്കാനാണ് ഈ വേറിട്ട പ്രവൃത്തിക്ക് മുതിര്‍ന്നത്. സ്യൂട്ട് ധരിച്ചാണ് യുവാവ് ശവപ്പെട്ടിയില്‍ ഏഴുദിവസം കിടന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇതില്‍ കരുതിയിരുന്നു. ശവപ്പെട്ടിയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

യൂട്യൂബര്‍ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ, എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് ശവപ്പെട്ടിക്ക് മുകളില്‍ 20,000 പൗണ്ട് ചെളി ഇട്ടത്. അടുത്ത ഏഴ് ദിവസത്തേക്ക് എന്റെ ജീവിതം ഈ ശവപ്പെട്ടിയില്‍ സമര്‍പ്പിക്കുകയാണ്' - മിസ്റ്റര്‍ ബീസ്റ്റ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 

ഉപരിതലത്തിലുള്ള തന്റെ ടീമുമായി ആശയവിനിമയം നടത്താന്‍ യൂട്യൂബര്‍ ഒരു വാക്കിടോക്കി ഉപയോഗിച്ചിരുന്നു. പെട്ടിയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഉള്‍പ്പെടെ ഒന്നിലധികം അവസരങ്ങളില്‍  മിസ്റ്റര്‍ ബീസ്റ്റ് കരഞ്ഞു. പരിക്കുകളൊന്നും സംഭവിക്കാതെയാണ് യുവാവ് ശവപ്പെട്ടിയില്‍ നിന്ന് ഏഴുദിവസം കഴിഞ്ഞ് പുറത്തുവന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com