ജീവനക്കാരുടെ പ്രതിഷേധം ഫലം കണ്ടു; ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്തേക്ക് സാം ആള്‍ട്ട്മാന്‍ തിരികെയെത്തുന്നു

ഓള്‍ട്ട്മാനെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്ത് ആള്‍ട്ട് മാന്‍ തിരികെയെത്തി. അദ്ദേഹത്തെ പുറത്താക്കിയ ബോര്‍ഡിലെ ജീവനക്കാരുടെയും നിക്ഷേപകരുടെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുതിയ നീക്കം. നാലംഗ പുതിയ ബോര്‍ഡ് നിയന്ത്രണം ഏറ്റെടുത്തു. 

ബോര്‍ഡ് രാജിവച്ച് ആള്‍ട്ട്മാനെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍, ഭൂരിപക്ഷം പേരും അദ്ദേഹത്തോടൊപ്പം മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ നീങ്ങുമെന്ന് തീരുമാനമെടുക്കുകയായിരുന്നു. സഹസ്ഥാപകനും ബോര്‍ഡ് അംഗവുമായ ഇല്യ സറ്റ്സ്‌കേവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാര്‍ ആള്‍ട്ട്മാനെ തിരികെ കൊണ്ടുവരണമെന്ന നിവേദനത്തില്‍ ഒപ്പുവെക്കുക കൂടി ചെയ്തതോടെ തീരുമാനം മാറ്റുകയായിരുന്നു. 

ഓള്‍ട്ട്മാനെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഓപ്പണ്‍ എഐ വിട്ട് അദ്ദേഹം മൈക്രോസോഫ്റ്റില്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ജീവനക്കാരാണ് രംഗത്തെത്തിയത്. ബോര്‍ഡ് അംഗങ്ങള്‍ രാജിവെക്കാത്തപക്ഷം കമ്പനി വിടുമെന്നായിരുന്നു ജീവനക്കാരുടെ ഭീഷണി.

ഓപ്പണിനെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  ടീമിനെയും അതിന്റെ ദൗത്യത്തെയും ഒരുമിച്ച് നിലനിര്‍ത്തുന്നതിനുള്ള വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്നും ആള്‍ട്ട്മാന്‍ എക്‌സില്‍ കുറിച്ചു. പുതിയ ബോര്‍ഡിന്റെ സഹകരണത്തോടെ മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണെന്നും ആള്‍ട്ട്മാന്‍ വ്യക്തമാക്കി. 

കോ-സിഇഒ ബ്രെറ്റ് ടെയ്ലറും മുന്‍ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സും ഓപ്പണ്‍എഐയുടെ ബോര്‍ഡില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പായ ക്വോറയുടെ സഹസ്ഥാപകനും സിഇഒയുമായ ആദം ഡി ആഞ്ചലോ ബോര്‍ഡില്‍ തുടരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com