13 ഇസ്രയേൽ പൗരൻമാരടക്കം 24 പേർ; ബന്ദികളെ ഹമാസ് മോചിപ്പിച്ചു തുടങ്ങി

ഇസ്രയേൽ പൗരൻമാരെ റാഫയിലെത്തിക്കും. കൈമാറ്റം എവിടെ വച്ചായിരിക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല
മോചിപ്പിക്കപ്പെട്ടവരുമായി റെഡ് ക്രോസ് വാഹനങ്ങൾ റാഫയിലേക്ക്/ ട്വിറ്റർ
മോചിപ്പിക്കപ്പെട്ടവരുമായി റെഡ് ക്രോസ് വാഹനങ്ങൾ റാഫയിലേക്ക്/ ട്വിറ്റർ

​ഗാസ: ഹമാസ് ബന്ദികളാക്കി വച്ചവരെ മോചിപ്പിക്കുന്ന നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ 24 പേരെയാണ് മോചിപ്പിച്ചത്. 13 ഇസ്രയേൽ, 10 തായ്ലൻഡ്, ഒരു ഫിലപ്പെയ്ൻസ് പൗരൻമാരുടെ മോചനമാണ് ആദ്യ ഘട്ടത്തിൽ സാധ്യമായത്. 13 ഇസ്രയേൽ പൗരൻമാരെ റെഡ് ക്രോസിനു കൈമാറി. ഇവർ നിലവിൽ ഈജിപ്റ്റ് അതിർത്തിയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോർട്ടുകൾ. 

ഇസ്രയേൽ പൗരൻമാരെ റാഫയിലെത്തിക്കും. കൈമാറ്റം എവിടെ വച്ചായിരിക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല. ഈജിപ്ഷ്യൻ അതിർത്തി കടന്നാൽ സൈനിക ഹെലികോപ്റ്ററുകൾ എത്തി ഇവരെ ഇസ്രയേലിലേക്ക് കൊണ്ടു പോകുമെന്നാണ് റിപ്പോർട്ടുകൾ.

10 തായ് പൗരൻമാരെ ഹമാസ് വിട്ടയച്ചതായി തായ് പ്രധാനമന്ത്രി ശ്രേഷ്ഠ തവിസിൻ സ്ഥിരീകരിച്ചു. എംബസി അധികൃതർ‌ ഇവരെ കൊണ്ടു വരാൻ തയ്യാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം തായ് പൗരൻമാരുടെ മോചനം ഈജിപ്റ്റിന്റെ ശക്തമായ ഇടപെടലിലാണ് സാധ്യമായതെന്നു ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ കരാറിനു തായ് പൗരൻമാരുടെ മോചനത്തിനു ബന്ധമില്ലെന്നും റിപ്പോർട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com