വെടിനിര്‍ത്തലിനിടയിലും ഇസ്രയേല്‍ ആക്രമണം;  ഒരാള്‍ കൊല്ലപ്പെട്ടു 

യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ 15,000 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 6000 പേര്‍ കുട്ടികളാണ്.
ഫോട്ടോ: എപി
ഫോട്ടോ: എപി

ഗാസ: വെടിനിര്‍ത്തലിനിടയിലും ഇസ്രയേല്‍ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമടക്കം വെടിവയ്പ് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. മധ്യഗാസയിലെ മഗസി അഭയാര്‍ഥി ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ പലസ്തീന്‍കാരനായ കര്‍ഷകന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും  ചെയ്തു. 

വെസ്റ്റ് ബാങ്കില്‍ സേനയുടെ പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ വെടിവയ്പില്‍ ഒരു കുട്ടിയടക്കം എട്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ജെനിനില്‍ ആറ് പേരും മറ്റിടങ്ങളിലായി 3 പേരുമാണു കൊല്ലപ്പെട്ടത്. 6 പേര്‍ക്കു പരുക്കേറ്റു. ഇതോടെ ഒക്ടോബര്‍ 7നുശേഷം വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടവര്‍ 239 ആയി. ഇതില്‍ 52 കുട്ടികളും ഉള്‍പ്പെടും. യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ 15,000 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 6000 പേര്‍ കുട്ടികളാണ്.

വെടിനിര്‍ത്തല്‍ മൂന്നാം ദിവസമായ ഇന്നലെ രാത്രി 13 ഇസ്രായേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതിനു പുറമെ തായ്ലാന്റില്‍ നിന്നുള്ള മൂന്നു പേരെയും ഒരു റഷ്യന്‍ പൗരനെയും ഉപാധികളില്ലാതെയും ഹമാസ് കൈമാറി തടവറകളിലുള്ള 39 പലസ്തീനികളെ ഇസ്രായേലും വിട്ടയച്ചു. റാമല്ലയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയാണ് പലസ്തീന്‍ തടവുകാരുടെ മോചനം ആഘോഷമാക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com