'ഞങ്ങള്‍ തെരുവിലാണ്'; അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരണം 2445 ആയി, 1320 വീടുകള്‍ തകര്‍ന്നു

സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ അധികവും
അഫ്​ഗാൻ ഭൂചലനം/ ചിത്രം: പിടിഐ
അഫ്​ഗാൻ ഭൂചലനം/ ചിത്രം: പിടിഐ

കാബൂള്‍: ദുരന്തഭൂമിയായി അഫ്ഗാനിസ്ഥാന്‍. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2445 ആയി. 9240 പേര്‍ക്ക് പരിക്കേറ്റു. 1320 വീടുകള്‍ ഭൂചലനത്തില്‍ തകര്‍ന്നതായും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ അധികവും. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ വിതരണ വകുപ്പ് വക്താവ് അബ്ദുള്‍ വാഹിദ് റയാന്‍ വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ മിലിറ്ററി ബേസുകളിലേക്കും ആശുപത്രികളിലേക്കും മാറ്റുകയാണ്. ഹെറാതിലെ ആശുപത്രികള്‍ ദുരിതബാധിതരെക്കൊണ്ട് നിറയുകയാണ്. 

ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ വമ്പന്‍ ഭൂചലനവും തുടര്‍ ചലനങ്ങളും ഉണ്ടായത്. ഹെറാത് സിറ്റിയുടെ നാല്‍പ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യത്തെ വലിയ ഭൂകമ്പത്തിന് ശേഷം അഞ്ചോളം തുടര്‍ ചലനങ്ങളുണ്ടായി. 12 ഗ്രാമങ്ങള്‍ പൂര്‍ണായി തകര്‍ന്നു. ദുരന്തബാധിതര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, താമസിക്കാന്‍ ടെന്റുകള്‍ തുടങ്ങിയ അടിയന്തിരമായി ആവശ്യമുണ്ടെന്ന് താലിബാന്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com