ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'കണ്ടു പഠിക്കണം ഈ കൊച്ചുമിടുക്കിയെ ', 16  വയസില്‍ 100 കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമ

3.7 കോടി രൂപ മുതല്‍മുടക്കിലാണ് ഡെല്‍വ് എഐ എന്ന പേരില്‍ കമ്പനി തുടങ്ങിയത്. 10 ജീവനക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്


ഫ്‌ളോറിഡ: ലോകം എഐയെക്കുറിച്ചുള്ള സജീവ ചര്‍ച്ച തുടങ്ങിന്നതിന് മുന്നേ തന്നെ പ്രഞ്ജലി അശ്വസ്തി എന്ന 16 കാരി  എഐയില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. 2022ല്‍ എഐ കമ്പനിയും ഈ കൊച്ചു മിടുക്കി തുടങ്ങി. ഇന്നിപ്പോള്‍ പ്രഞ്ജലിയുടെ കമ്പനിയുടെ ആസ്തി 100 കോടിയാണ്. ഇന്ത്യന്‍ വംശജയായ പ്രഞ്ജലി പഠനത്തിനായാണ് യുഎസിലേക്ക് പോയത്. 

ഗവേഷണത്തിനായി ഡാറ്റാ എക്സ്ട്രാക്ഷന്‍ പ്രക്രിയ പരിഷ്‌കരിക്കുന്നതിനുള്ള സ്റ്റാര്‍ട്ട് അപ്പാണ് പ്രഞ്ജലിയുടേത്. 3.7 കോടി രൂപ മുതല്‍മുടക്കിലാണ് ഡെല്‍വ് എഐ എന്ന പേരില്‍ കമ്പനി തുടങ്ങിയത്. 10 ജീവനക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ സാങ്കേതിക വിദ്യയില്‍ മികവു കാണിച്ചിരുന്നു ഈ പെണ്‍കുട്ടി. സംരഭക യാത്രയുടെ പ്രചോദനം തന്റെ പിതാവാണെന്നും പ്രഞ്ജലി പറഞ്ഞു. 7 വയസുള്ളപ്പോള്‍ തന്നെ കോഡിങ് പഠിച്ചു തുടങ്ങി. 

ഇന്ത്യയില്‍ നിന്ന് 11-ാം വയസ്സില്‍ പ്രഞ്ജലി കുടുംബത്തോടൊപ്പം ഫ്‌ലോറിഡയിലേക്ക് താമസം മാറി. കമ്പ്യൂട്ടര്‍ സയന്‍സിലാണ് തനിക്ക് ചെറുപ്പം മുതലേ കമ്പമെന്നും കൊച്ചുമിടുക്കി പറയുന്നു. 13ാം വയസ്സില്‍, ഫ്‌ലോറിഡ ഇന്റേണല്‍ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി റിസര്‍ച്ച് ലാബുകളില്‍ സ്‌കൂളില്‍ പോകുന്നതിനൊപ്പം മെഷീന്‍ ലേണിംഗ് പ്രോജക്റ്റുകളില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ആഴ്ചയില്‍ ഏകദേശം 20 മണിക്കൂര്‍ ജോലി ചെയ്യുമായിരുന്നു. ഇന്റേണ്‍ഷിപ്പ് കാലഘട്ടത്തിലാണ് പുതിയ കമ്പനിയെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com