അഫ്‌​ഗാനിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഭൂചലനം; 6.3 തീവ്രത

 റിക്ടർ സ്കെയിലിൽ  3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹെറാത്തിൽ നിന്നും 27 കിലോമീറ്റർ അകലെ ബുധനാഴ്‌ച ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്
അഫ്‌​ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം/ പിടിഐ
അഫ്‌​ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം/ പിടിഐ

കാബൂൾ: പടിഞ്ഞാറൻ അഫ്‌​ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം.  റിക്ടർ സ്കെയിലിൽ  6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹെറാത്തിൽ നിന്നും 27 കിലോമീറ്റർ അകലെ ബുധനാഴ്‌ച പുലർച്ചെ പ്രാദേശിക സമയം 5.20 ആയിരുന്നു അനുഭവപ്പെട്ടത്.

അ​ഗ്ഫാനിസ്ഥാനിലെ അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച ഉണ്ടായ വൻ ഭൂചലനത്തിന് പിന്നാലെയാണ് വീണ്ടും ഭൂചലനം. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തിൽ 2000 ഓളം പേർക്ക് ജീവൻ നഷ്ടമായി. നിര‌വധി ആളുകൾക്ക് പരിക്കേറ്റു. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തിൽ 20 ​ഗ്രാമങ്ങളാണ് ഇല്ലാതായത്.  

ഹെറാത്ത് സിറ്റിയുടെ നാല്‍പ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഓഗസ്റ്റ് 28നും സെപ്റ്റംബർ നാലിനും അഫ്ഗാനിസ്ഥാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com