നേപ്പാളില്‍ ഭൂചലനം, 6.1 തീവ്രത രേഖപ്പെടുത്തി 

ഭൂചലനത്തില്‍ അത്യാഹിതങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്ല.
നേപ്പാള്‍/ ഫോട്ടോ: എഎഫ്പി
നേപ്പാള്‍/ ഫോട്ടോ: എഎഫ്പി

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഞായറാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണല്‍ എര്‍ത്ത് ക്വേക്ക് മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച് ധാഡിംഗ് ജില്ലയില്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രാവിലെ 7:39 നാണ് രേഖപ്പെടുത്തിയത്. 

ഭൂചലനത്തില്‍ അത്യാഹിതങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്ല. ബാഗ്മതി, ഗണ്ഡകി പ്രവിശ്യകളിലെ മറ്റ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളില്‍ ഭൂകമ്പങ്ങള്‍ സാധാരണമാണ്. 2015ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ ഭൂചലനത്തിലും 9,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സര്‍ക്കാരിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് (പിഡിഎന്‍എ) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ നേപ്പാള്‍ പതിനൊന്നാം സ്ഥാനത്താണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com