സിറിയയിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം; ഗാസയില്‍ സ്ഥിതി രൂക്ഷം; ധാര്‍മ്മികതയ്ക്കു മേലുള്ള കളങ്കമെന്ന് യൂണിസെഫ് 

ഗാസയില്‍ 18 ദിവസത്തില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടു. 5364 കുട്ടികള്‍ക്ക് പരിക്കേറ്റു
ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹവുമായി പലസ്തീൻകാരൻ/ പിടിഐ
ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹവുമായി പലസ്തീൻകാരൻ/ പിടിഐ

ഗാസ: സിറിയയിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. സിറിയയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കടല്‍ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞു കയറ്റശ്രമം തകര്‍ത്തതായും ഇസ്രയേല്‍ വ്യക്തമാക്കി. നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 പേരെ വധിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. 

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 704 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 300 ഓളം പേര്‍ കുട്ടികളാണെന്നും ഗാസ ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിട്ടുണ്ട്. 

 18 ദിവസത്തിനിടെ 2360 കുട്ടികള്‍ കൊല്ലപ്പെട്ടു

അതേസമയം ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഗാസയിലെ സ്ഥിതിഗതികളില്‍ യൂണിസെഫ് ആശങ്ക രേഖപ്പെടുത്തി. ഗാസയില്‍ 18 ദിവസത്തില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടു. 5364 കുട്ടികള്‍ക്ക് പരിക്കേറ്റു. ഗാസയിലെ സാഹചര്യം ധാര്‍മ്മികതയ്ക്കു മേലുള്ള കളങ്കമാണെന്നും യൂണിസെഫ് അഭിപ്രായപ്പെട്ടു.

ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ ​ഗാസയിൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച സാഹചര്യമാണ്. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com