ആക്രമണം നിർത്തണം, ഗാസയിലേക്ക് സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ഗാസയിലേക്ക് അതിവേഗം സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ
യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം
യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം

ന്യൂയോര്‍ക്ക്: ഇസ്രയേലും ഹമാസും താൽക്കാലികമായി ആക്രമണം നിർത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് അതിവേഗം സഹായം എത്തിക്കണമെന്നും വ്യാഴാഴ്ച ബ്രസ്സല്‍സില്‍ നടന്ന 
യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഗാസയിലെ ജനങ്ങളുടെ അവസ്ഥയില്‍ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7000 കടന്നു. ഗാസയിലെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ ആശുപത്രികളില്‍ അടിയന്തര ചികിത്സ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ  1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിക്കുകയായിരുന്നു. അതേസമയം ഹമാസ് ബന്ദികളാക്കിയ അമ്പതിലധികം ആളുകള്‍ കൊല്ലപ്പെട്ടാതായി ഹമാസ് വെളിപ്പെടുത്തി. ടെലിഗ്രാം ചാനലിലൂടെയാണ് ഹമാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com