കറുത്ത വർ​ഗക്കാരിയായ ​ഗർഭിണിയെ വെടിവെച്ചു കൊന്ന് അമേരിക്കൻ പൊലീസ്; ദൃശ്യങ്ങൾ പുറത്ത് 

അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ ഗ​ർ​ഭി​ണി​യെ പൊ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തിന്റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്, കൊല്ലപ്പെട്ട താകിയ യാംഗ്
വീഡിയോ സ്‌ക്രീന്‍ഷോട്ട്, കൊല്ലപ്പെട്ട താകിയ യാംഗ്


​മേ​രി​ക്ക​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ ഗ​ർ​ഭി​ണി​യെ പൊ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തിന്റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​ഗ​സ്റ്റ് 24ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ബ്ലെ​ൻ​ഡ​ൻ ടൗ​ൺ​ഷി​പ്പ് പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെന്റാണ് പു​റ​ത്തു​വി​ട്ട​ത്. താ​കി​യ യം​ഗ്(21) എന്ന യുവതിയാണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് ക​ട​യു​ട​മ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ പൊ​ലീ​സി​നെ​യും വി​ളി​ച്ചു​വ​രു​ത്തി. ഇ​വി​ടെ​യെ​ത്തി​യ പൊ​ലീ​സ് കാ​റി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​വ​ശ്യം നി​ര​സി​ച്ച യു​വ​തി വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ പൊലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​ക്ക് വെ​ടി​യേ​റ്റ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ക​ട​യി​ൽ ഇ​ടി​ച്ചു​നി​ന്നു. ഉ​ട​ൻ​ത​ന്നെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട താ​കി​യ യം​ഗ്. അ​തേ​സ​മ​യം, യു​വ​തി​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളും അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു.ഇ​വ​ർ​ക്കെ​തി​രെ ഒ​ഹാ​യോ ബ്യൂ​റോ ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിരിക്കയാണ്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com