മൊറോക്കോയില്‍ വന്‍ ഭൂകമ്പം; 632 മരണം, ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നു

കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
മൊറോക്കോയിലെ മാരക്കേഷില്‍ തുടര്‍ ചലനങ്ങള്‍ ഭയന്ന് തുറസ്സായ സ്ഥലങ്ങളില്‍ രാത്രി ചെലവഴിക്കുന്ന ജനങ്ങള്‍/എഎഫ്പി
മൊറോക്കോയിലെ മാരക്കേഷില്‍ തുടര്‍ ചലനങ്ങള്‍ ഭയന്ന് തുറസ്സായ സ്ഥലങ്ങളില്‍ രാത്രി ചെലവഴിക്കുന്ന ജനങ്ങള്‍/എഎഫ്പി

റാബത്ത് (മൊറോക്കോ): ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 632 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഭയന്ന് നാട്ടുകാര്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്. 

അറ്റ്‌ലസ് പര്‍വത നിരകളിലും റാബത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com