മഹ്‌സ അമീനിയുടെ മരണത്തിന് ഒരു വര്‍ഷം; പിതാവിനെ കസ്റ്റഡിയിലെടുത്ത് ഇറാന്‍ പൊലീസ്

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയ മഹ്‌സ അമീനിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത് ഇറാന്‍ പൊലീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയ മഹ്‌സ അമീനിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത് ഇറാന്‍ പൊലീസ്. മഹ്‌സയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷിക വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ പാടില്ലെന്ന് അദ്ദേഹത്തോട് പൊലീസ് ആവശ്യപ്പെട്ടതായും ശേഷം വിട്ടയച്ചതായും കുര്‍ദിഷ് മനുഷ്യാവകാശ ഗ്രൂപ്പ് പറഞ്ഞു.

'അംജദ് അമീനിയെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. മകളുടെ ചരമവാര്‍ഷികം ആചരിക്കിന്നതിന് എതിരെ ഭീഷണിപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു'- കുര്‍ദിഷ് ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഇറാന്‍ പൊലീസ് പ്രതികരിച്ചിട്ടില്ല. മഹ്‌സയുടെ ചരമവാര്‍ഷികം കണക്കിലെടുത്ത് ഇറാനില്‍ വലിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിരവധി മേഖലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. 

2022 സെപ്റ്റംബര്‍ 16നാണ് മഹ്‌സ (22) പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ശേഷം രാജ്യത്ത് വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. നിരവധിപേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നിരവധിപേരെ രാജ്യത്തിന് എതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് തൂക്കിലേറ്റുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com