കാനഡയിലെ എട്ട് ഗുരുദ്വാരകള്‍ ഖലിസ്ഥാന്‍ വിഘടനവാദികളുടെ നിയന്ത്രണത്തില്‍; ഇന്ത്യന്‍ രഹ്യാന്വേഷണ വിഭാഗം

കാനഡയിലെ 250 ഗുരുദ്വാരകളില്‍ എട്ടെണ്ണം ഖലിസ്ഥാന്‍ വിഘടനവാദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍
ഗുരുനാനാക് സിഖ് ടെംപിള്‍ ഗുരുദ്വാരയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന നിജ്ജാര്‍ അനുകൂല ബാനര്‍/എഎഫ്പി
ഗുരുനാനാക് സിഖ് ടെംപിള്‍ ഗുരുദ്വാരയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന നിജ്ജാര്‍ അനുകൂല ബാനര്‍/എഎഫ്പി

കാനഡയിലെ 250 ഗുരുദ്വാരകളില്‍ എട്ടെണ്ണം ഖലിസ്ഥാന്‍ വിഘടനവാദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ബ്രിട്ടീഷ് കൊളംബിയ, സറി, ബ്രാംപ്റ്റണ്‍, അബോട്‌സ്‌ഫോര്‍ട്, ടൊറൊന്റോ എന്നിവിടങ്ങളിലാണ് ഖലിസ്ഥാന്‍ വിഘടനഗ്രൂപ്പുകള്‍ സജീവമായുള്ളത്. കാനഡയിലെ സിഖ് വിഭാഗത്തില്‍ ഭൂരിഭാഗവും ഈ മൂവ്‌മെന്റിനെ എതിര്‍ക്കുന്നവരാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു. 

ഏകദേശം പതിനായിരംപേര്‍ ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നവരാണ്. ഇതില്‍ 5,000പേര്‍ തീവ്രമായി വിഘടനവാദത്തെ പിന്തുണയ്ക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഗുരുദ്വാരകളാണ് കാനഡയിലുള്ളത്. സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ളതും, തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഭരണസമിതിക്ക് കീഴിലുള്ളതും. 

കൊല്ലപ്പെട്ട വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ സറിയിലുള്ള ഗുരുനാനാക് സിഖ് ടെംപിള്‍ ഗുരുദ്വാരയുടെ പ്രസിഡന്റ് ആയിരുന്നു. 1970ലാണ് ഈ ഗുരുദ്വാര സ്ഥാപിച്ചത്.  ദീര്‍ഘകാലം മിതവാദികളുടെ കയ്യിലായിരുന്ന ഗുരുദ്വാര, നിലവില്‍ തീവ്ര സ്വഭാവ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com