അമേരിക്കയില്‍ സമരം വ്യാപിക്കുന്നു; പണിമുടക്കുന്നത് 25,000 തൊഴിലാളികള്‍, യൂണിയന്‍ നേതൃത്വത്തിന് എതിരെ ഫോര്‍ഡ് പ്രസിഡന്റ്

അമേരിക്കയിലെ ഓട്ടോമൊബൈല്‍സ് കമ്പനികളിലെ തൊഴിലാളി സമരം വ്യാപിക്കുന്നു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

മേരിക്കയിലെ ഓട്ടോമൊബൈല്‍സ് കമ്പനികളിലെ തൊഴിലാളി സമരം വ്യാപിക്കുന്നു. അമേരിക്കന്‍ ഓട്ടോമൊബൈല്‍സ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയനിലെ 7,000 തൊഴിലാളികള്‍ കൂടി സമരത്തിന്റെ ഭാഗമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ, പണിമുടക്കിയ തൊഴിലാളികളുടെ എണ്ണം 25,000 ആയി. ഫോര്‍ഡ്, ജിഎന്‍, സ്‌റ്റെലന്റീസ് കമ്പനികളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.

7,000 പേര്‍ കൂടി പണിമുടക്കിന്റെ ഭാഗമായതോടെ, ചിക്കാഗോയിലേയും മിഷിഗണിലെയും പ്ലാന്റുകള്‍ കൂടി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി യുണൈറ്റഡ് ഓട്ടോവര്‍ക്കേഴ്‌സ് പ്രസിഡന്റ് ഷവന്‍ ഫെയിന്‍ അറിയിച്ചു. 

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 40 ശതമാനം വേതനവര്‍ധന വേണമെന്ന തൊഴിലാളികളുടെ ആവശ്യം കമ്പനികള്‍ തള്ളിയതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. 20 ശതമാനം ശമ്പള വര്‍ധന മാത്രമേ സാധിക്കൂ എന്നാണ് കമ്പനികളുടെ നിലപാട്. 

വിഷത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന ഫോര്‍ഡ് പ്രസിഡന്റ് ജിം ഫെയര്‍ലി തൊഴിലാളി സംഘടനകള്‍ക്ക് എതിരെ വെള്ളിയാഴ്ച രംഗത്തെത്തി. ശമ്പളത്തിന്റെ ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ ഒത്തുതീര്‍പ്പില്‍ എത്താമായിരന്നു, പക്ഷേ ബാറ്ററി പ്ലാന്റുകളുടെ അടക്കം പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാണ് യുഎഡബ്ല്യു മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com